2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

താനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, ഹിന്ദു വിരുദ്ധയാക്കി; വധഭീഷണിയുണ്ടെന്നും കത്‌വ അഭിഭാഷക ദീപിക സിങ്

ന്യൂഡല്‍ഹി: താനും ബലാല്‍സംഗത്തിന് ഇരാവുകയോ കൊല്ലപ്പെടുകയോ ചെയ്‌തേക്കാമെന്ന് കത്‌വയില്‍ കൊല്ലപ്പെട്ട എട്ടു വയസുകാരിയുടെ കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത്. തന്നെ ഹിന്ദുവിരുദ്ധയായി മുദ്രകുത്തിയെന്നും വധഭീഷണിയുണ്ടെന്നും ദീപിക പറഞ്ഞു.

‘എനിക്കറിയില്ല, ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം. അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം. കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അവര്‍ അനുവദിച്ചേക്കില്ല. അവര്‍ ഒറ്റപ്പെടുത്തി. എങ്ങനെ ഇതിനെ അതിജീവിക്കണമെന്ന് തനിക്കറിയില്ല”- ദീപിക പറഞ്ഞു.

കഴിഞ്ഞ ദിവസവും ഭീഷണിപ്പെടുത്തല്‍ ഉണ്ടായി. നിന്നെ ഞങ്ങള്‍ മറക്കില്ലെന്നാണ് പറഞ്ഞത്. ഹിന്ദു വിരുദ്ധ എന്ന് മുദ്രകുത്തി സമൂഹത്തില്‍ ഒറ്റപ്പെടുത്തി. തനിക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കും. നീതി നടപ്പാകണം. ആ എട്ടു വയസുകാരിക്ക് നീതി ഉറപ്പാക്കാന്‍ ഉറച്ചുനില്‍ക്കുമെന്നും ദീപിക സിങ് പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.