2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

കേരളത്തിനു തിരിച്ചടി; കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കൂടുതല്‍ മേഖലകള്‍ ഒഴിവാക്കില്ല

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിനു തിരിച്ചടി. റിപ്പോര്‍ട്ടില്‍ നിന്നും കേരളം ആവശ്യപ്പെട്ടതു പോലെ കൂടുതല്‍ മേഖലകള്‍ ഒഴിവാക്കില്ലെന്ന് പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. കേരളത്തില്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കരടില്‍ മാറ്റം വരുത്തുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.

13,108 ചതുരശ്ര കി.മീറ്റര്‍ മേഖല പരിസ്ഥിതി ലോലമെന്നാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, ഉമ്മന്‍ വി.ഉമ്മന്‍ സമിതിയുടെ പരിശോധനയില്‍ ഇത് 9993.7 ചതുരശ്ര കി.മീറ്ററാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്. ഇതു തത്വത്തില്‍ അംഗീകരിച്ചാണ് കേന്ദ്രം കരടുവിജ്ഞാപനമിറക്കിയത്. പിന്നീട് ഇത് 9107 ചതുരശ്ര കി.മീറ്ററാക്കി കുറയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ കരടുവിജ്ഞാപനത്തിന്റെ കാലാവധി ആഗസ്ത് 26ന് അവസാനിച്ചിരുന്നു. എന്നാല്‍ അന്തിമവിജ്ഞാപനം ആറു മാസത്തിനകം പുറപ്പെടുവിക്കണമെന്നാണ് ഹരിത ട്രൈബ്യൂണല്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ നിര്‍ദേശം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.