2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

കശ്മീര്‍: ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമല്ലെന്ന് പാക് വിദേശകാര്യ വക്താവ്

ഇസ്‌ലാമാബാദ്: കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമല്ലെന്നും അത് ഒരു അന്താരഷ്ട്ര പ്രശ്‌നമാണെന്നും പാക് വിദേശകാര്യ വക്താവ് നഫീസ് സകറിയ.

കശ്മീരികളെ ഇന്ത്യ അടിച്ചമര്‍ത്തുകയാണെന്നും പാകിസ്താന് പുതിയ കശ്മീര്‍ പ്രശ്‌നങ്ങളില്‍ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് ഇന്ത്യ ഈയിടെ പറഞ്ഞിരുന്നു.

അത് തള്ളിക്കളഞ്ഞാണ് പാകിസ്താന്‍  വിദേശകാര്യ വക്താവിന്റെ പുതിയ പ്രസ്താവന. പാകിസ്താനിലെ പ്രമുഖ ദേശീയ മാധ്യമമായ ദ എക്‌സ്പ്രസ്‌ ട്രിബ്യൂണ്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.