2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

കശ്മീര്‍ പോസ്റ്റര്‍: വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹ കേസ്: പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍

  • പ്രസ്താവനയില്‍ ഒപ്പുവച്ചത് അറുപതിലേറെ ആക്ടിവിസ്റ്റുകള്‍

 

കോഴിക്കോട്:കശ്മീര്‍ പ്രശ്‌നം പറയുന്ന പോസ്റ്റര്‍ പതിച്ച മലപ്പുറം ഗവ. കൊളേജ് വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍.

‘പള്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യയില്‍ കശ്മീരികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിക്കുക’ എന്ന പോസ്റ്ററിന്റെപേരിലാണ് വിദ്യാര്‍ഥികള്‍ക്ക് മേല്‍ 124 (എ) ചുമത്തി കേസെടുത്തത് എന്നാണ് പൊലീസ് അറിയിച്ചത്.

പള്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യയില്‍ കശ്മീരി വിദ്യാര്‍ഥികളും വ്യാപാരികളും വ്യാപകമായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് പ്രതിഷേധമറിയിച്ച് റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം പോസ്റ്റര്‍ പതിച്ചതെന്നാണ് വിവരം.

ഉടനടി ഹിംസാത്മക ഫലങ്ങള്‍ ഉളവാക്കാത്ത കേവലമായ മുദ്രാവാക്യങ്ങളുടെയും പോസ്റ്ററുകളുടെയും പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തരുതെന്ന് മുന്‍പ് സമാനമായ പല കേസുകളിലെയും വിധികളില്‍ സുപ്രീം കോടതി പ്രസ്താവിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളം ഭരണകൂടത്തിനെതിരായ അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരില്‍ പല സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്.

ബ്രിട്ടന്‍ അടക്കമുള്ള പല രാജ്യങ്ങളിലും രാജ്യദ്രോഹ നിയമങ്ങള്‍ എടുത്ത് കളഞ്ഞിട്ടുണ്ട് എന്നതിനാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലുള്ള സെക്ഷന്‍ 124 (എ) എന്ന വകുപ്പ് എടുത്തു കളയുന്നത് സംബന്ധിച്ചും ആലോചനകള്‍ ഉണ്ടാകണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളെയും രാഷ്ട്രീയ പ്രവര്‍ത്തനത്തെയും രാജ്യദ്രോഹമെന്നു മുദ്ര കുത്തുന്നത് കലാലയ രാഷ്ട്രീയത്തിന്റെയും ജനാധിപത്യ വ്യവസ്ഥയുടെ യും അന്തസത്തയെ പിറകോട്ടടുപ്പിക്കും.

അഭിപ്രായ സ്വാതന്ത്ര്യവും രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യവും ഹനിക്കുന്ന ഈ നടപടിയില്‍ നിന്ന് കോളേജ് അധികൃതരും ഭരണകൂടവും പിന്‍വാങ്ങണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് നീതി ഉറപ്പാക്കാനുള്ള പ്രക്ഷോഭത്തില്‍ എല്ലാവരും പങ്കുചേരണമെന്നും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

വി.പ്രഭാകരന്‍ (ആക്റ്റിവിസ്റ്റ് )
എ. വാസു (ആക്റ്റിവിസ്റ്റ് )
ഡോ. ഷീബ കെ. എം ( കാലടി സംസ്‌ക്യത സര്‍വകലാശാല)
കെ.കെ ബാബുരാജ് (ആക്റ്റിവിസ്റ്റ് )
ഡോ. ടി.ടി ശ്രീകുമാര്‍ ( ഇ എഫ് എല്‍ യു , ഹൈദരാബാദ്)
ഡോ. ജെനി റൊവീന (ഡല്‍ഹി യൂ: സിറ്റി )
ഡോ. എം എച് ഇല്യാസ് ( എം ജി യൂ: സിറ്റി , കോട്ടയം)
എ എസ് അജിത് കുമാര്‍ ( ആക്റ്റിവിസ്റ്റ് )
സകരിയ ( ഫിലിം ഡയറക്റ്റര്‍)
ഡോ. കാര്‍മല്‍ ക്രിസ്റ്റി കെ ജെ ( യൂ: സിറ്റി ഓഫ് ലെയ്ഡന്‍ , നെതര്‍ലാന്‍ഡ്‌സ് )
അഡ്വ. എസ്.ഷാനവാസ് ( ആക്റ്റിവിസ്റ്റ് )
അഡ്വ.എംകെ ഹരികുമാര്‍ ( ആക്റ്റിവിസ്റ്റ് )
വിജയന്‍ എം ജെ ( പാക്കിസ്ഥാന്‍ ഇന്ത്യ പീപ്പിള്‍സ് ഫോറം ഫോര്‍ പീസ് & ഡമോക്രസി, ന്യൂ ഡല്‍ഹി)
അനില്‍ തറയത്ത് വര്‍ഗീസ് ( ഡല്‍ഹി ഫോറം, ന്യൂ ഡല്‍ഹി)
അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി (ആക്റ്റിവിസ്റ്റ് )
കുര്യാക്കോസ് മാത്യു ( ഐ ഐ ടി മുംബൈ)
ഗാര്‍ഗി ഹരിതകം ( ക്വയര്‍ ഫെമിനിസ്റ്റ് ആക്റ്റിവിസ്റ്റ് )
ഡോ. മൈത്രി പ്രസാദ് ( ഇന്‍സ്റ്റിറ്റിയൂറ്റ് ഫോര്‍ ഹ്യൂമന്‍ ഡെവലപ്‌മെന്റ് , ഡല്‍ഹി
ഡോ. വര്‍ഷ ബഷീര്‍ (യൂനിവേഴ്‌സിറ്റി ഓഫ് ബെര്‍ക്ക് ലി, യു. എസ് എ)
ഡോ. ഫിലോസ് കോശി ( ഐ ഐ ടി ചെന്നൈ)
രൂപേഷ് കുമാര്‍ ( ഡോക്യുമെന്റെറി സംവിധായകന്‍)
ഷിബി പീറ്റര്‍ ( സി എസ് എസ് സി , കോട്ടയം)
മൃദുല ഭവാനി ( ജേണലിസ്റ്റ്)
റെനി ഐലിന്‍ ( എന്‍ സി എച് ആര്‍ ഒ )
അനൂപ് വി.ആര്‍ (ആക്റ്റിവിസ്റ്റ് )
അഡ്വ. ശാരിക പള്ളത്ത് (ആക്റ്റിവിസ്റ്റ് )
അഡ്വ. അബ്ദുല്‍ കബീര്‍(ആക്റ്റിവിസ്റ്റ് )
അഗസ്റ്റ് സെബാസ്റ്റ്യന്‍ (ജേണലിസ്റ്റ്)
ശ്രുതീഷ് കണ്ണാടി ( അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍, പോണ്ടിച്ചേരി യൂ: സിറ്റി)
വിനില്‍ പോള്‍ (ജെ എന്‍ യു, ഡല്‍ഹി )
പ്രശാന്ത് കോളിയൂര്‍ (ആക്റ്റിവിസ്റ്റ് )
എ. എം നദ്‌വി( മൈനോറിറ്റി റൈറ്റ്‌സ് വാച്ച്)
അബ്ദുല്‍ കരീം യു.കെ (ആക്റ്റിവിസ്റ്റ് )
മുഹമ്മദ് ഫര്‍ഹാദ് (ആക്റ്റിവിസ്റ്റ് )
കമല്‍ സി. നജ്മല്‍ ( ആക്റ്റിവിസ്റ്റ് )
സിമി കോറോട്ട് ( അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍, യൂ: സിറ്റി ഓഫ് ഹൈദരാബാദ്)
സ്‌നേഹ എയ്ഞ്ചല്‍ (ആക്റ്റിവിസ്റ്റ് )
ലദീദ സഖലൂന്‍ (ആക്റ്റിവിസ്റ്റ് )
അസ്മ നസ്‌റിന്‍ (ആക്റ്റിവിസ്റ്റ് )
പ്രസന്നന്‍ (ആക്റ്റിവിസ്റ്റ് )
അനു കെ. ആന്റണി (ഐ. ഐ.റ്റി. മുംബൈ )
ശ്രീകാന്ത് (പൊലീസ് അതിക്രമങ്ങള്‍ക്കെതിരെയുള്ള വിദ്യാര്‍ഥി യുവജന കൂട്ടായ്മ)
നിഷ.ടി ( ജെ.എന്‍.യു , ന്യൂ ഡല്‍ഹി )
നാസര്‍ മാലിക് ( മ്യുസിഷന്‍ & ആക്റ്റിവിസ്റ്റ് )
ഡോ. റെജി ദേവ് (ആക്റ്റിവിസ്റ്റ് )
ശ്രീരാഗ് പൊയ്ക്കാടന്‍ (അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍, യൂ: സിറ്റി ഓഫ് ഹൈദരാബാദ്)
നോയല്‍ മറിയം ജോര്‍ജ് (ജെ.എന്‍.യു, ഡല്‍ഹി) തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

വസീം ആര്‍ എസ് ( ജെ എന്‍ യു , സല്‍ഹി),അഡ്വ. ഹാഷിര്‍ കെ ( ഡോക്യുമെന്ററി ഡയറക്റ്റര്‍),ഉമ്മുല്‍ ഫായിസ ( ജെ എന്‍ യു , ഡല്‍ഹി),അഡ്വ. അമീന്‍ ഹസന്‍ ( ആക്റ്റിവിസ്റ്റ് ),അഡ്വ. അഹമദ് ഫായിസ് ( ആക്റ്റിവിസ്റ്റ് ),ജാസ്മിന്‍ പി കെ ( ആക്റ്റിവിസ്റ്റ് ),ഡോ. സുഫിയാന്‍ അബ്ദുസ്സത്താര്‍( ഇ എഫ് എല്‍ യു ഹൈദരാബാദ്),റോസ ഫെലിഷ്യ ( ദലിത് ബ്ലാക്ക് ട്രാന്‍സ് ആക്റ്റിവിസ്റ്റ്, ബാംഗ്ലൂര്‍ ),ഷൈമ പച്ച ( ആക്റ്റിവിസ്റ്റ്), ഡോ. കെ. അഷ്‌റഫ് ( യൂ: സിറ്റി ഓഫ് ജോഹനസ്ബര്‍ഗ്, ദക്ഷിണാഫ്രിക്ക),കമാല്‍ വേങ്ങര ( ആക്റ്റിവിസ്റ്റ് ), പി. കെ സാദിഖ് ( ഇ എഫ് എല്‍ യു , ഹൈദരാബാദ്),ശബരി ( ആക്റ്റിവിസ്റ്റ് ),താഹിര്‍ ജമാല്‍ ( യൂ: സിറ്റി ഓഫ് ഹൈദരാബാദ്),ശബീബ് മമ്പാട് ( ജാമിയ മിലിയ ഇസ്ലാമിയ, ഡല്‍ഹി),അഖു ചിങാങ്ബം ( ഇംഫാല്‍ ടാക്കീസ്),പ്രശാന്ത് സുബ്രഹ്മണ്യന്‍ ( ഏഷ്യന്‍ സ്പീക്‌സ് )ബി എസ് ബാബുരാജ് (ജേണലിസ്റ്റ്),പി.എ കുട്ടപ്പന്‍ ( ആക്റ്റിവിസ്റ്റ്),അംബിക ( ജേണലിസ്റ്റ് ),ഡോ. സുദീപ് കെ. എസ് ( എന്‍ ഐ റ്റി കാലിക്കറ്റ് ),ഡോ. നാരായണന്‍ ശങ്കരന്‍ ( ആക്റ്റിവിസ്റ്റ് ),ഡോ. ഒ കെ സന്തോഷ് ( മദ്രാസ് യൂ: സിറ്റി ), ചന്ദ്രമോഹന്‍ ( ദലിത് കവി), അനില്‍കുമാര്‍ ടി എസ് ( ആക്റ്റിവിസ്റ്റ് ), ഫസറുദ്ദീന്‍ (ജേണലിസ്റ്റ്),സി.പി നഹാസ് (പുരോഗമന യുവജന പ്രസ്ഥാനം), റെനോ പാണങ്ങാട്ട് (ജേണലിസ്റ്റ്),ജി. ഉഷാകുമാരി (സംഘടിത),അബ്ദുല്‍ ജബ്ബാര്‍ (ആക്ടിവിസ്റ്റ്),അഫ്താബ് ഇല്ലത്ത് (ആക്ടിവിസ്റ്റ്), നിഖില ഹെന്റി (എഴുത്തുകാരി, ജേണലിസ്റ്റ്).


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.