2019 May 19 Sunday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

കാസര്‍കോട്ടെ കൊലപാതക ആരോപണം തള്ളി സി.പി.എം

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍വെട്ടേറ്റു മരിച്ചതിനു പിന്നില്‍ സി.പിഎം ആണെന്ന യു.ഡി.എഫ് ആരോപണം സിപിഎം തള്ളി. കോണ്‍ഗ്രസിന്റേത് രാഷ്ടിയ മുതലെടുപ്പിന്റെ ആരോപണമാണെന്നും സിപിഎം കുറ്റപ്പെടുത്തി. രാഷ്ടീയ കൊലപാതകം അപലപനീയമാണെന്നും പിന്നില്‍ സിപിഎം ആണെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ശക്തമായ പ്രതിഷേധമാണ് നാളെ കേരളം മുഴുവന്‍ നടത്തുക എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും നാളെ പ്രതിഷേധ പരിപാടി നടത്തും. അക്രമം ആസൂത്രിതമായിരുന്നുവെന്നും കൊലപാതകം തന്നെയാണ് സി.പി.എം ലക്ഷ്യമിട്ടതെന്നും ഡീന്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.