2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡ് ബാധിച്ച് കാസര്‍കോട് സ്വദേശി കുവൈത്തില്‍ മരിച്ചു

 

കുമ്പള(കാസര്‍കോട്): കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാസര്‍കോട് മംഗല്‍പ്പാടി ഷിറിയ സ്വദേശി മുഹമ്മദ് അബൂബക്കര്‍ (57) മരിച്ചു. കുവൈത്തിലെ ഫര്‍വാനിയ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അന്ത്യം. കുവൈത്ത് വിമാനത്താവളത്തില്‍ ‘റെന്റ് എ കാര്‍’ കമ്പനിയിലായിരുന്നു മുഹമ്മദ് അബൂബക്കറിന് ജോലി.

ഈമാസം പതിനൊന്നിനാണ് കൊവിഡ് ലക്ഷണങ്ങളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുമ്പള ഷിറിയയിലെ പരേതരായ അബ്ദുല്‍ ഗഫൂര്‍ മമ്മിയുടെയും ഖദീജയുടെയും മകനാണ്. ഫാത്തിമത്ത് സുഹ്‌റയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് അബ്‌നാസ്, മുഹമ്മദ് അബ്‌റാസ്, ഖദീജ. സഹോദരങ്ങള്‍: മഹമൂദ് (സൗദി അറേബ്യ), ആയിശ, നഫീസ.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.