2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആരോഗ്യമന്ത്രിയുടെ വാക്ക് പാഴ് വാക്ക്: കാരുണ്യാ ചികിത്സാ സഹായം നിലച്ചു, ആര്‍.സി.സിയില്‍ പണമടയ്ക്കാത്തതിനാല്‍ ചികിത്സ നിഷേധിച്ചു

തിരുവനന്തപുരം: കാരുണ്യ പദ്ധതി തടസപ്പെടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞത് വെറുംവാക്ക്. സംസ്ഥാനത്ത് കാരുണ്യ ബനവലന്റ് ഫണ്ട് ഉപയോഗിച്ചുള്ള ചികിത്സാ സഹായം നിലച്ചു. ഇന്നലെ ആര്‍.സി.സിയില്‍ എത്തിയ രോഗികള്‍ക്ക് പണമടയ്ക്കാത്തതിനാല്‍ ചികിത്സാ നിഷേധമുണ്ടായി. കാരുണ്യ സഹായത്തിന്റെ കാലയളവ് ദീര്‍ഘിപ്പിച്ച ഉത്തരവില്‍ ആരോഗ്യ, നികുതി വകുപ്പുകള്‍ വ്യക്തത വരുത്താത്തതാണ് പ്രതിസന്ധിക്കു കാരണം.

75 പേരാണ് ഇന്നലെ ഒറ്റദിവസം ആര്‍.സി.സിയിയില്‍ മാത്രം കാരുണ്യ സഹായം നിലച്ചതറിഞ്ഞ് നിരാശരായി മടങ്ങിയത്. ഡയാലിസിസിനും മറ്റുമെത്തിയവര്‍ കടം വാങ്ങി പണമടച്ച് ചികിത്സ തേടി. കാരുണ്യ ബനവലന്റ് ഫണ്ടില്‍ ഇനി ചികിത്സ നല്‍കില്ലെന്നാണ് ധനവകുപ്പ് സ്വകാര്യ ആശുപത്രികളെ അറിയിച്ചിരിക്കുന്നത്. നികുതി വകുപ്പിന്റെ ഉത്തരവനുസരിച്ച് കാരുണ്യ ആനുകൂല്യം മെയ് 31ന് അവസാനിച്ചു.

അതേസമയം, 2021 മാര്‍ച്ച് 31 വരെ സഹായം നല്‍കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രഖ്യാപനം.
കഴിഞ്ഞ ദിവസവും ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഇക്കാര്യം വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കിയെങ്കിലും നിര്‍ദേശം നടപ്പായില്ല. പ്രസ്താവന കൊണ്ട് കാര്യമില്ലെന്നും നികുതി വകുപ്പിന്റെ വ്യക്തമായ ഉത്തരവില്ലാതെ പണം അനുവദിക്കാനാകില്ലെന്നുമാണ് കാരുണ്യ ബനവലന്റ് ഫണ്ട് അധികൃതരുടെ നിലപാട്. ഇതുകാരണം അര്‍ബുദ ബാധിതര്‍, അവയവമാറ്റം നടത്തിയവര്‍, ഹീമോഫീലിയ രോഗികള്‍ തുടങ്ങി തുടര്‍ ചികിത്സയിലുള്ള നാല്‍പതിനായിരത്തോളം പേരാണ് ദുരിതത്തിലായിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News