2018 December 13 Thursday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

കാര്‍ത്തി ചിദംബരത്തിന് വിദേശയാത്രയ്ക്ക് അനുമതി

ചെന്നൈ: മുന്‍ധനമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് വിദേശയാത്രയ്ക്ക് അനുമതി. മദ്രാസ് ഹൈക്കോടതിയാണ് ഉപാധികളോടെ യു.കെയും ഫ്രാന്‍സും സന്ദര്‍ശിക്കാന്‍ കാര്‍ത്തിയ്ക്ക് അനുമതി നല്‍കിയത്.

രണ്ട് ലുക്ക് ഔട്ട് സര്‍ക്കുലറുകള്‍ കാര്‍ത്തിയ്‌ക്കെതിരെ ഉള്ളതിനാല്‍ യാത്രാനുമതി നിഷേധിക്കണമെന്ന സി.ബി.ഐയുടെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയും ജസ്റ്റിസ് അബ്ദുള്‍ ഖുദ്‌ഹോസും അടങ്ങുന്ന ബെഞ്ച് വിദേശയാത്രയ്ക്ക് അനുമതി നല്‍കിയത്.

ഈ മാസം 15 മുതല്‍ 28 വരെ യു.കെയിലും ഫ്രാന്‍സിലും സന്ദര്‍ശനം നടത്താനായാണ് കാര്‍ത്തി അനുമതി തേടിയത്. കര്‍ശന ഉപാധികളോടെയാണ് കോടതി അനുമതി നല്‍കിയതും.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി 18നും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം മെയിലാണ് കാര്‍ത്തിക്കെതിരേ കേസെടുത്തത്.

ഇദ്ദേഹത്തിന് പുറമെ ഐ.എന്‍.എക്‌സ് മീഡിയയും പ്രമോട്ടര്‍മാരായ പീറ്റര്‍ മുഖര്‍ജി. ഇന്ദ്രാണി മുഖര്‍ജി എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. ഐ.എന്‍.എക്‌സ് മീഡിയയില്‍ നിന്ന് നിമയവിരുദ്ധമായി പണം സ്വീകരിച്ചുവെന്ന ആക്ഷേപമാണ് കാര്‍ത്തിക്കെതിരേയുളളത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.