2019 June 17 Monday
വെളിച്ചം കൂടുതലുള്ളിടത്ത് നിഴല്‍ തീവ്രമായിരിക്കും -ഗെഥേ

കര്‍ഷകരെ സംരക്ഷിക്കണം

മുഫള്ളല്‍, താനൂര്‍

കൃഷി കര്‍ഷകരുടെ പതിവ് തൊഴിലാണെങ്കിലും നമുക്ക് ജീവിതാടിസ്ഥാനം കൂടിയാണല്ലോ.

ഈയിടെ വയനാട് ജില്ലയില്‍ കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് ജപ്തി നടപടികളിലേക്ക് അധികാരം നല്‍കുന്ന സര്‍ഫാസി നിയമപ്രകാരമുള്ള ജപ്തിനോട്ടിസ് ലഭിച്ചതിനെത്തുടര്‍ന്ന് നാല് കര്‍ഷകര്‍ ജീവനൊടുക്കുകയുണ്ടായി. സര്‍ഫാസി നിയമത്തിലെ 31(ഐ) പ്രകാരം കൃഷിഭൂമി ജപ്തി ചെയ്യാന്‍ പാടില്ലെന്നുള്ളത് ബാങ്കുകള്‍ക്ക് അറിയാത്തതു കൊണ്ടല്ല. 80,000 രൂപ അടയ്ക്കാന്‍ പോയ ആത്മഹത്യ ചെയ്തവരിലൊരാളോട് ഒരുലക്ഷത്തില്‍ കുറഞ്ഞത് സ്വീകരിക്കില്ലെന്ന് പറഞ്ഞ ബാങ്ക് നിലപാട് ദയനീയമാണ്.8000 കര്‍ഷകര്‍ ജപ്തി കാത്തിരിക്കുകയാണെന്നറിയുമ്പോള്‍ പിന്നെയാരാണ് കൃഷി ചെയ്യാനുണ്ടാവുക.
പല പ്രയാസങ്ങളും അതിജീവിച്ചിറക്കിയ വിളകള്‍ കാലവര്‍ഷക്കെടുതിയില്‍നഷ്ടമായവര്‍കൂടിയാണ് ഈ ഭീഷണിക്കിരയാവുന്നത്. വായ്പയെടുത്തത് നമുക്ക് കൂടിയാണെന്ന യാഥാര്‍ഥ്യമുള്‍ക്കൊണ്ട് എത്രയുംവേഗം കര്‍ഷകര്‍ക്കാശ്വാസമേകുന്ന നടപടികള്‍ക്ക് കേരളാ സര്‍ക്കാര്‍ മുന്‍ കൈയെടുക്കേണ്ടതുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.