2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കര്‍ണാടകയുടേത് മൗലികാവകാശ ലംഘനം; കേരളം സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: കര്‍ണാടക അതിര്‍ത്തി അടച്ചത് മൗലികാവകാശങ്ങളുടെ ലംഘനമെന്ന് കേരളം സുപ്രിംകോടതില്‍. വിഷയത്തില്‍ കര്‍ണാടക നല്‍കിയ അപ്പീല്‍ തള്ളണമെന്നും സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.

കേരളത്തിലേക്കുള്ള അതിര്‍ത്തി അടച്ചതു തുറക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരും തയ്യാറാക്കുന്നില്ലെന്നും കേരളം കുറ്റപ്പെടുത്തി.

കാസര്‍കോട്-മംഗളുരു ദേശീയപാത ആംബുലന്‍സ് അടക്കമുള്ള അവശ്യസര്‍വീസുകള്‍ക്കായി തുറന്നുകൊടുക്കണമെന്ന കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം സുപ്രിംകോടതി സ്‌റ്റേ ചെയ്തിരുന്നില്ല. അവശ്യസര്‍വീസുകള്‍ക്കായി റോഡ് തുറക്കുന്നതിന് കേരള, കര്‍ണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും ഗതാഗതമന്ത്രാലയത്തിന്റെയും സെക്രട്ടറിമാരും ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്നാണ് സുപ്രിംകോടതി നിര്‍ദ്ദേശിച്ചത്.

അതേസമയം, കര്‍ണാടകയോട് അതിര്‍ത്തി തുറക്കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടില്ല. കേസ് നാളെ വീണ്ടും പരിഗണിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News