2020 January 24 Friday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് മാറ്റണമെന്ന് മുഖ്യമന്ത്രി

  • ഇന്നു തന്നെ നടത്തുമെന്ന് സ്പീക്കര്‍

കര്‍ണാകട: കര്‍ണാടകയില്‍ ഭരണ പ്രതിസന്ധി തുടരുന്നതിനിടെ വിശ്വാസ വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യം. വോട്ടെടുപ്പ് മറ്റന്നാളേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി സ്പീക്കറെ കണ്ടു. എന്നാല്‍ വോട്ടെടുപ്പ് ഇന്നു തന്നെ നടക്കണമെന്ന ആവശ്യത്തില്‍ സ്പീക്കര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ബി.ജെ.പി എം.എല്‍.എമാരും സ്പീക്കറെ കണ്ടു.

അതേസമയം വിശ്വാസ വോട്ടെടുപ്പ് ഇന്നു തന്നെ നടത്താന്‍ ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര എംഎല്‍എമാര്‍ നല്‍കിയ ഹരജി സുപ്രിം കോടിതി നാളെ പരിഗണിക്കാനായി മാറ്റിവച്ചു.

അതിനിടെ വിമത എംഎല്‍എമാരോട് ചൊവ്വാഴ്ച രാവിലെ നേരിട്ട് ഹാജരാകാന്‍ സ്പീക്കര്‍ കെ.ആര്‍ രമേശ്കുമാര്‍ ഉത്തരവിട്ടു. ഇതുപ്രകാരം എംഎല്‍എമാര്‍ക്ക് നോട്ടിസും അയച്ചിട്ടുണ്ട്. വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോണ്‍-ദള്‍ സഖ്യം നല്‍കിയ പരാതിയെ തുടര്‍ന്നാണ് എംഎല്‍എമാരോട് നേരിട്ട് ഹാജരാകാന്‍ പറഞ്ഞത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.