2020 January 20 Monday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

കര്‍ണാടകയില്‍ മൂന്ന് വിമത എം.എല്‍.എമാരെ അയോഗ്യരാക്കി

 

ബംഗളൂരു: കര്‍ണാടകയില്‍ സ്പീക്കര്‍ മൂന്ന് എം.എല്‍.എമാരെ അയോഗ്യരാക്കി. നിയമസഭയിലെ കെ.പി.ജെ.പി എം.എല്‍.എ ആര്‍. ശങ്കര്‍, വിമതനീക്കങ്ങള്‍ക്ക് മുന്നില്‍നിന്ന രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവരെയാണ് സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയത്.

മറ്റുള്ള വിമത എം.എല്‍.എമാരുടെ കാര്യത്തില്‍ തീരുമാനം രണ്ടുദിവസത്തിനകം തന്നെ ഉണ്ടാകുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. വിപ്പ് ലംഘിച്ചതിനും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനുമാണ് അയോഗ്യത കല്‍പ്പിച്ചത്. അതേസമയം 2023 വരെ ഇവര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

നിലവില്‍ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേന്ദ്ര നേതൃത്വത്തില്‍ നിന്നുള്ള നിര്‍ദേശം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് സ്പീക്കറുടെ നിര്‍ണായക നീക്കം. മുമ്പ് ആര്‍. ശങ്കര്‍ നേതൃത്വം നല്‍കിയിരുന്ന കെ.പി.ജി.പി കോണ്‍ഗ്രസില്‍ ലയിച്ചിരുന്നു. സപീക്കര്‍ക്ക് രാജി സമര്‍പ്പിച്ച 13 കോണ്‍ഗ്രസ് എം.എല്‍.എ മാരില്‍ മൂന്ന് എം.എല്‍.എമാരെയാണ് അയോഗ്യരാക്കിയത്.

വിമത എം.എല്‍എമാരെ അയോഗ്യരാക്കാന്‍ നേരത്തെ കോണ്‍ഗ്രസും ജെഡിഎസും സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മുംബൈ ആശുപത്രിയില്‍ കഴിയുന്ന ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം സ്പീക്കറുടെ നടപടിയെ സ്വാഗതം ചെയ്ത് കെ.പി.സി.സി സംസ്ഥാന പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു ട്വീറ്റ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.