2018 August 19 Sunday
നിങ്ങളെല്ലാം ആദമില്‍ നിന്നാണ്; ആദം മണ്ണില്‍ നിന്നും.
മുഹമ്മദ് നബി (സ)

കര്‍ണാടക: എം.എല്‍.എമാര്‍ പുറപ്പെട്ടു, പുതുച്ചേരിയിലേക്കെന്ന് സൂചന

ബംഗളൂരു: എം.എല്‍.എമാരെ ബി.ജെ.പി ചാക്കിട്ടുപിടിക്കുന്നത് സംരക്ഷിക്കാനായി കോണ്‍ഗ്രസ്-ജെ.ഡി.എസ് പാര്‍ട്ടികള്‍ തങ്ങളുടെ എം.എല്‍.എമാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നു. ഇതിനായി നിലവില്‍ ഇവരെ താമസിപ്പിച്ചിരുന്ന റിസോര്‍ട്ടുകളില്‍ നിന്ന് രാത്രി വൈകിയാണ് മാറ്റുന്നത്. ബസ്സുകളിലാണ് ഇവരെ മാറ്റുന്നതെന്ന് കുമാരസ്വാമി പറഞ്ഞു.

എം.എല്‍.എമാരെ പുതുച്ചേരിയിലേക്കാണ് മാറ്റുന്നതെന്നാണ് സൂചനകള്‍. എം.എല്‍.എമാരെ ഈഗിള്‍ ടെണ്‍ റിസോര്‍ട്ടിലായിരുന്നു നിലവില്‍ താമസിപ്പിച്ചിരുന്നത്. എന്നാല്‍, ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ റിസോര്‍ട്ടിന് നല്‍കി വന്ന സുരക്ഷ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം.എല്‍.എമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്. കോണ്‍ഗ്രസ്സിന്റെ എം.എല്‍.എമാരെയും ജെ.ഡി.എസിന്റെ എം.എല്‍.എമാരെയും രണ്ടു ബസ്സുകളിലാണ് മാറ്റുന്നത്. റിസോര്‍ട്ടില്‍ നിന്ന് ബസ്സുകളില്‍ എം.എല്‍.എമാര്‍ പുറപ്പെട്ടു.

എം.എല്‍.എമാരെ കേരളത്തിലേക്ക് മാറ്റുന്നതിനായി പരിഗണിച്ചിരുന്നു. എന്നാല്‍, ഈ തീരുമാനം മാറ്റുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.