2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

കര്‍ണാടകയില്‍ ഗവര്‍ണര്‍ ബി.ജെ.പിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നുവെന്ന് കോണ്‍ഗ്രസ്

ബംഗളൂരു: ഇന്ന് ഉച്ചക്ക് മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് വാശിപിടിക്കുന്ന ഗവര്‍ണര്‍ ബി.ജെ.പിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ്. കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഗവര്‍ണര്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

ബി.ജെ.പിയുടെ തരംതാണ ഏജന്റായാണ് ഗവര്‍ണര്‍ പ്രവര്‍ത്തികക്കുന്നത്. ഇല്ലാത്ത അധികാരങ്ങള്‍ ഉപയോഗിച്ച് സംസ്ഥാന ഭരണത്തില്‍ ഇടപെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം 1.30ന് മുന്‍പ് വിശ്വാസവോട്ടെടുപ്പ് പൂര്‍ത്തീകരിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം സ്പീക്കര്‍ തള്ളിയിരുന്നു.

അതുപ്രകാരം ഇന്ന് നിയമസഭാ നടപടിക്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ വിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ച തുടരാന്‍ സ്പീക്കര്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ ക്ഷണിച്ചിരുന്നു. നിയമസഭയില്‍ ഇപ്പോള്‍ ചര്‍ച്ച തുടരുകയാണ്. ഇന്ന് വോട്ടെടുപ്പ് നടക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.