2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

കര്‍ണാടക വിശ്വാസ വോട്ടെടുപ്പിലേക്ക്: രാജിവയ്ക്കാന്‍ തയാറാണെന്ന് കുമാരസ്വാമി; സര്‍ക്കാര്‍ വീഴുമോ

ബംഗളൂരു: ഭരണ പ്രതിസന്ധി തുടരുന്നതിനിടെ കര്‍ണാടക വിശ്വാസ വോട്ടെടുപ്പിലേക്ക്. ഇന്നുതന്നെ അധികം വൈകാതെ വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്നാണ് അറിയുന്നത്. സഭ ചേരുന്നതിനായി നേരത്തെ തന്നെ മുഖ്യമന്ത്രി വിധാന്‍ സൗധയിലെത്തിയിരുന്നു.

അതേസമയം വിധാന്‍ സൗധയില്‍ വിശ്വാസ പ്രമേയ ചര്‍ച്ച തുടരുകയാണ്. വിമതര്‍ക്കു വേണ്ടി താന്‍ മാപ്പുചോദിക്കുന്നുവെന്നും തനിക്ക് മനം മടുത്തുവെന്നും സഭയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമി പറഞ്ഞു. സംസ്ഥാനത്തെ തന്നെയാണ് വിമത എം.എല്‍.എമാര്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇതില്‍ ഞാന്‍ വ്യക്തിപരമായി മാപ്പു ചോദിക്കുന്നു. മുഖ്യമന്ത്രി പദവി രാജിവയ്ക്കാന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ബംഗളൂരുവില്‍ 48 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ കര്‍ണാടകയുടെ നിരീക്ഷണ ചുമതലയുള്ള കെ.സി വേണുഗോപാല്‍ വിഷയത്തില്‍ പ്രതികരിച്ചു. വിശ്വാസ വോട്ടെടുപ്പില്‍ തോറ്റാലും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.  മുഖ്യമന്ത്രി പദവി രാജിവയ്ക്കാന്‍ തയാറാണെന്ന് കുമാരസ്വാമി പറഞ്ഞതോടെ സര്‍ക്കാര്‍ തുടരുമെന്ന കാര്യം സംശയത്തിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.