2018 August 21 Tuesday
അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം
ശ്രീനാരായണ ഗുരു

കര്‍ണാടക എക്‌സിറ്റ് ഫലങ്ങള്‍ പുറത്ത്; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി

യു.എം മുഖ്താര്‍

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് ഫലങ്ങള്‍ കോണ്‍ഗ്രസ്സ് ഏറ്റവും വലിയ കക്ഷി. കന്നഡ ചാനലായ സുവര്‍ണ, ഇന്ത്യാടുഡേ, ടൈംസ് നൗ, ആജ്തക് എന്നിവയുടെ പ്രവചനം കോണ്‍ഗ്രസ്സിന് അനുകൂലമായപ്പോള്‍ എ.ബി.പി, ന്യൂസ് എക്‌സ്, ന്യൂസ് നാഷന്‍, റിപബ്ലിക് ടി.വി എന്നീ പ്രവചനങ്ങള്‍ ബി.ജെ.പിക്കും ഒപ്പം നിന്നു. കേവലഭൂരിപക്ഷത്തിനാവശ്യമായ 113 സീറ്റുകള്‍ ഏതെങ്കിലും കക്ഷിക്കു ലഭിക്കുമെന്ന് ഒന്നോ രണ്ടോ പ്രവചനങ്ങള്‍ മാത്രമേയുള്ളൂ. പ്രവചനങ്ങള്‍ ശരിയാണെങ്കില്‍ കര്‍ണാടകയില്‍ ജെ.ഡി.എസിന്റെ പിന്തുണയോടെയുള്ള കൂട്ടുമന്ത്രിസഭയാവും അധികാരത്തിലേറുക.
അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന ത്രിപുര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് ഫലങ്ങള്‍ ഏറെക്കുറേ ശരിയായിരുന്നു. എന്നാല്‍, ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്നായിരുന്നു പ്രവചനമെങ്കില്‍ സംസ്ഥാനത്ത് നാലില്‍ മൂന്നു ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിലേറുകയാണുണ്ടായത്.

 

പ്രധാന എക്‌സിറ്റ് ഫലങ്ങള്‍

ആജ്തക്

കോണ്‍ഗ്രസ്: 106-118
ബി.ജെ.പി: 72-76
ജെ.ഡി.എസ്: 25-30

സുവര്‍ണ

കോണ്‍ഗ്രസ്: 106-118
ബി.ജെ.പി: 79-92
ജെ.ഡി.എസ്: 22-30

ഇന്ത്യാ ടുഡേ

കോണ്‍ഗ്രസ്: 106- 118
ബി.ജെ.പി: 79-92
ജെ.ഡി.എസ്: 22-30

ടൈംസ് നൗ

കോണ്‍ഗ്രസ്: 90-103
ബി.ജെ.പി: 80-93
ജെ.ഡി.എസ്: 31-39

എ.ബി.പി

ബി.ജെ.പി: 97-106.
കോണ്‍ഗ്രസ്: 87-95.
ജെ.ഡി.എസ്: 21-30

ന്യൂസ് എക്‌സ്

ബി.ജെ.പി: 102-106
കോണ്‍ഗ്രസ്: 72-75
ജെ.ഡി.എസ്: 35-38

ന്യൂസ് നാഷന്‍

ബി.ജെ.പി: 105-109
കോണ്‍ഗ്രസ് 71-75
ജെ.ഡി.എസ്: 36-40

ദുഗ്വിജയ് ന്യൂസ്

ബി.ജെ.പി: 103-107
കോണ്‍ഗ്രസ് 76-80
ജെ.ഡി.എസ് 31-35

റിപബ്ലിക് ടി.വി

ബി.ജെ.പി: 95- 114
കോണ്‍ഗ്രസ്: 73-82.
ജെ.ഡി.എസ്: 32-43

 

 

 

 

 

 

 

 

 

 

 

 

 

 

 

 


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.