2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ഡി.കെയുടെ അറസ്റ്റിനെതിരായ പ്രതിഷേധ ചടങ്ങില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയും

 

 

ഹമീദ് കുണിയ
തുംകൂര്‍ (കര്‍ണാടക): മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറിനെ അറസ്റ്റ്‌ചെയ്തതില്‍ പ്രതിഷേധിച്ച് തുംകൂറില്‍ നടന്ന സമ്മേളനത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയും.
ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ സി.എന്‍ അശ്വത് നാരായണനാണ് കഴിഞ്ഞദിവസം നടന്ന പ്രതിഷേധ സംഗമത്തില്‍ സംബന്ധിച്ചത്. കോണ്‍ഗ്രസ്- ജനതാ ദള്‍ സര്‍ക്കാരിനെ വീഴ്ത്തിയ ശേഷം ഭരണത്തിലേറിയ ബി.എസ് യെദ്യൂരപ്പ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിമാരില്‍ പ്രധാനിയാണ് അശ്വത് നാരായണന്‍. അശ്വത് നാരായണനും ഡി.കെ.ശിവകുമാറും വൊക്കലിംഗ സമുദായത്തില്‍ ഉള്‍പ്പെട്ടവരാണ്.
ഡി.കെയെ അറസ്റ്റ്‌ചെയ്തതു വഴി വൊക്കലിംഗ സമുദായത്തില്‍ ബി.ജെ.പിക്കെതിരെ വികാരം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.കെക്കു വേണ്ടിയുള്ള പ്രതിഷേധ പരിപാടിയില്‍ വൊക്കലിംഗ സമുദായത്തിലെ അശ്വത് നാരായണന്‍ പങ്കെടുത്തത്. അറസ്റ്റിന് പിന്നാലെ ചില ബി.ജെ.പി നേതാക്കള്‍ ശിവകുമാറിനെതിരെ പല ആരോപണങ്ങളും ഉയര്‍ത്തിയിരുന്നെങ്കിലും ഇതിനെതിരെ മുഖ്യ മന്ത്രി ബി.എസ് യെദ്യൂരപ്പ തന്നെ രംഗത്തെത്തുകയും ശിവകുമാറിനെതിരെ പൊതുവേദികളില്‍ ഉള്‍പ്പെടെ ആരോപണങ്ങള്‍ ഉന്നയിക്കേണ്ടതില്ലെന്നു താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഉപമുഖ്യമന്ത്രി പ്രതിഷേധ സംഗമത്തില്‍ സംബന്ധിച്ചത്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.