2019 May 19 Sunday
അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും യേശു

‘മോദിയുടെ കോപ്റ്ററിലെ ദുരൂഹ പെട്ടി’: കോണ്‍ഗ്രസ് പരാതി നല്‍കി

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററില്‍ നിന്ന് ‘ദുരൂഹമായ പെട്ടി’ കടത്തിക്കൊണ്ടു പോയ സംഭവത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. കര്‍ണാടകയിലെ ചിത്രദുര്‍ഗില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്തിയ മോദിയുടെ ഹെലികോപ്റ്ററില്‍ നിന്നാണ് ഒരു പെട്ടി അതിവേഗത്തില്‍ അടുത്തുണ്ടായിരുന്ന ഇന്നോവ കാറിലേക്ക് കയറ്റിയത്.

സംഭവത്തിന്റെ വീഡിയോ പുറത്തുവരികയും വിവാദമാവുകയും ചെയ്തിരുന്നു. ഹെലികോപ്റ്ററില്‍ നിന്ന് ഇറക്കിയ പെട്ടി മോദിയുടെ വാഹനവ്യൂഹത്തില്‍പ്പെടാതെ മറ്റൊരു വശത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറ്റുകയായിരുന്നു. ഉടനെ കാര്‍ അതിവേഗത്തില്‍ പോവുകയും ചെയ്തു.

സംഭവം വിവാദമായതോടെ, മോദിക്കൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉപകരണങ്ങളാണ് പെട്ടിയിലെന്ന വിശദീകരണവുമായി പൊലിസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വിശദീകരണത്തില്‍ കോണ്‍ഗ്രസ് തൃപ്തരല്ല. കൃത്യമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.