2019 July 17 Wednesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കര്‍ണാടകയില്‍ വീണ്ടും ടിസ്റ്റ്: ഹരജിയുമായി സ്പീക്കറും സുപ്രിംകോടതിയില്‍

 

ന്യൂഡല്‍ഹി: എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ ഇന്നു തീരുമാനമെടുക്കണമെന്ന ഉത്തരവിനെതിരെ കര്‍ണാടക സ്പീക്കര്‍ സുപ്രിംകോടതിയിലേക്ക്. ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും തന്റെ ഭാഗം അടിയന്തരമായി കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് സ്പീക്കര്‍ കോടതിയെ സമീപിച്ചത്.

രാജിവച്ച എം.എല്‍.എമാര്‍ സ്പീക്കര്‍ക്കു മുന്‍പാകെ ഹാജരാകണമെന്നാണ് സുപ്രിംകോടതി നിര്‍ദേശം. ഇവരുടെ കാര്യത്തില്‍ സ്പീക്കര്‍ തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടി ചോദ്യംചെയ്ത് വിമത എം.എല്‍.എമാര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം. രാജി സ്വീകരിക്കാന്‍ ഉത്തരവിടണം എന്നാവശ്യപ്പെട്ടാണ് ഇവര്‍ സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ സുപ്രിംകോടതി തയ്യാറായില്ല.


Read more at: ‘ഞാനെന്തിന് ഇപ്പോള്‍ രാജിവയ്ക്കണം’: അതിന്റെ ആവശ്യമില്ലെന്ന് എച്ച്.ഡി കുമാരസ്വാമി


രണ്ടിലൊരു തീരുമാനം ഇന്നു തന്നെയുണ്ടാവണം എന്നാണ് കോടതിയുടെ നിര്‍ദേശം. വൈകിട്ട് ആറു മണിക്ക് മുന്‍പ് സ്പീക്കര്‍ക്കു മുന്‍പാകെ ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദേശം. ബംഗളൂരുവിലെത്തി സ്പീക്കറെ കാണാന്‍ എം.എല്‍.എമാര്‍ക്കു വേണ്ട സുരക്ഷയൊരുക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോടും ഡി.ജി.പിയോടും സുപ്രിംകോടതി നിര്‍ദേശിച്ചു.

എന്നാല്‍, ഈ സമയ പരിധിക്കുള്ളില്‍ തീരുമാനമെടുക്കാനാവില്ലെന്ന് സ്പീക്കര്‍ രമേശ് കുമാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ഇതോടെ ഹരജി സമര്‍പ്പിക്കാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടു. നാളെ ഇതു പരിഗണിക്കാനാണ് സാധ്യത.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.