2019 July 17 Wednesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഭൂരിപക്ഷമുണ്ട്; പിന്നെന്തിന് രാജിവയ്ക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു: എം.എല്‍.എമാര്‍ രാജിവച്ചതിനു പിന്നാലെ ഭൂരിപക്ഷം നഷ്ടമായ കര്‍ണാടക സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തള്ളി.
തന്റെ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം ബി.ജെ.പി ആവശ്യപ്പെടുന്ന തരത്തില്‍ താന്‍ എന്തിനാണ് രാജിവയ്ക്കുന്നതെന്നും ചോദിച്ചു.
മുഖ്യമന്ത്രിയുടെ രാജി ഉടനുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 2009-10 കാലത്ത് 18 എം.എല്‍.എമാരും ചില മന്ത്രിമാരും എതിര്‍ത്തിട്ടും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബി.എസ് യെദ്യൂരപ്പ രാജിവയ്ക്കാന്‍ തയാറായിട്ടില്ല. അതിനിടെ കുമാരസ്വാമി കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഡി.കെ ശിവകുമാര്‍, ഈശ്വര്‍ ഖാന്ദ്രെ, സിദ്ധരാമയ്യ, കെ.സി വേണുഗോപാല്‍, ഗുലാം നബി ആസാദ്, ദിനേശ് ഗുണ്ട്‌റാവു എന്നിവര്‍ പങ്കെടുത്തു. നിലവില്‍ 16 എം.എല്‍.എമാരാണ് ഔദ്യോഗികമായി പിന്തുണ പിന്‍വലിച്ച് കത്ത് നല്‍കിയത്. ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തില്‍ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യം ഇന്നലെയും ബി.ജെ.പി ആവര്‍ത്തിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.