2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

കണ്ണൂര്‍ വിമാനത്താവളം വഴി സിപി.എം നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ വക യാത്ര

 

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴി ആദ്യ യാത്ര നടത്താന്‍ മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ക്കും എല്‍.ഡി.എഫ് നേതാക്കള്‍ക്കുമായി ടികറ്റിനായി സര്‍ക്കാര്‍ ചെലവിട്ടത് രണ്ടു ലക്ഷത്തി ഇരുപത്തെട്ടായിരം രൂപ. സര്‍ക്കാര്‍ ഏജന്‍സിയായ ഓഡാപെക് മുഖേനയാണ് എല്ലാവര്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്തതും.

ഉദ്ഘാടനം കഴിഞ്ഞ് മൂന്നു മണിക്കു തന്നെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഉദ്യോഗസ്ഥരും ഇടതുമുന്നണി നേതാക്കളും ചിലരുടെ കുടുംബവും വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി ഉള്‍പടെയുള്ളവര്‍ക്ക് സര്‍ക്കാര്‍ ചെലവിലായിരുന്നു യാത്ര.
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ചെലകു കുറക്കുമ്പോഴാണ് പാര്‍ട്ടി നേതാക്കള്‍ക്കും മന്ത്രിമാരുടെ ബന്ധുക്കള്‍ക്കുമായി സര്‍ക്കാര്‍ വക സൗജന്യ യാത്ര ഒരുക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.