2019 November 14 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

റെയ്ഡ് തുടരുന്നു, 9 ദിവസം, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പിടികൂടിയത് 27 മൊബൈല്‍ ഫോണുകള്‍

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും ഫോണുകള്‍ പിടിച്ചെടുത്തു. ജയില്‍ വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ ആറ് ഫോണുകളാണ് കണ്ടെടുത്തത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സെന്‍ട്രല്‍ ജയിലില്‍ നിന്നും ഫോണുകള്‍ പിടികൂടുന്നത്.
10 ബ്ലോക്കുകളിലും ജയില്‍ വളപ്പിലുമാണ് രാവിലെയും വൈകിട്ടും പരിശോധന. രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ശിക്ഷിക്കപ്പെട്ട തടവുകാരുള്ള 2,5,6,7 ബ്ലോക്കുകള്‍ക്ക് മുന്നില്‍ നിന്നാണ് സ്മാര്‍ട്ട് ഫോണുകള്‍ പിടിച്ചെടുത്തത്. സിപിഎം, ബിജെപി, എസ്ഡിപിഐ പ്രവര്‍ത്തകരാണ് ഈ ബ്ലോക്കുകളിലുള്ളത്. .
സെല്ലുകള്‍ക്ക് മുന്നിലെ ഉത്തരത്തില്‍ ഒളിപ്പിച്ച ഫോണുകളും ജയില്‍ വളപ്പില്‍ കുഴിച്ചിട്ട ഫോണുകളുമാണ് കണ്ടെടുത്തത്. പവര്‍ബാങ്കുകള്‍, ഇയര്‍ഫോണുകള്‍,കഞ്ചാവ് ഉള്‍പ്പെടെ ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. ജയിലില്‍ റെയ്ഡ് തുടരുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News