2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘തുടങ്ങിയിട്ടേയുള്ളൂ അമിത്ഷാ, ഈ രാജ്യത്തെ മനസിലാക്കിക്കോളൂ’; കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചയുടനെ സമരപ്പന്തമായി കണ്ണന്‍ ഗോപിനാഥന്‍

 

മുംബൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യാന്‍ മുംബൈയിലെത്തിയ കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസിനെ കസ്റ്റഡിയിലെടുത്ത പൊലിസിന് പ്രതിഷേധത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പൊലിസ് സ്റ്റേഷനില്‍ പ്രതിഷേധവുമായി എത്തിയതോടെ കണ്ണന്‍ ഗോപിനാഥനെ പൊലിസ് വിട്ടയച്ചു.

തീപ്പന്തവുമേന്തി നൂറു കണക്കിന് വിദ്യാര്‍ഥികള്‍ അകമ്പടിയായി അദ്ദേഹത്തെ തോളിലേറ്റിയാണ് പുറത്തിറക്കിക്കൊണ്ടുപോയത്.

അല്‍പ്പം മുന്‍പാണ് കണ്ണന്‍ ഗോപിനാഥനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. മറൈന്‍ ഡ്രൈവില്‍ നടക്കാനിരുന്ന ലോങ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയതോടെയാണ് കസ്റ്റഡിയില്‍ എടുത്തത്.

‘തുടങ്ങിയിട്ടേയുള്ളൂ അമിത്ഷാ, ഈ രാജ്യത്തെ മനസിലാക്കിക്കോളൂ’- പുറത്തിറങ്ങിയ ഉടനെ കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.