2019 June 26 Wednesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

കാഞ്ചീപുരത്ത് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ ആറുപേര്‍ക്ക് ദാരുണാന്ത്യം

കാഞ്ചീപുരം: തമിഴ്‌നാട്ടില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ആറ് പേര്‍ മരിച്ചു. കാഞ്ചീപുരത്തിനടുത്തുള്ള നെമിലിയില്‍ സ്വകാര്യ അപ്പാര്‍ട്‌മെന്റിലെ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ മൂന്ന് പേര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.

ആറ് പേരും സെപ്റ്റിക് ടാങ്കിലിറങ്ങി വിഷവാതകം ശ്വസിച്ചാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
2018 സെപ്റ്റംബറില്‍ തമിഴ്‌നാട്ടിലെ ഹൊസൂരില്‍ സമാനമായ രീതിയില്‍ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചിരുന്നു.

മനുഷ്യരെ ഉപയോഗിച്ച് മലടാങ്ക് വൃത്തിയാക്കിപ്പിക്കുന്നത് രാജ്യത്ത് നിരോധിച്ചതാണ്. എന്നിട്ടും തമിഴ്‌നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ മനുഷ്യരെക്കൊണ്ട് ഇത്തരം ശുചീകരണപ്രവൃത്തികള്‍ ചെയ്യിക്കുന്നത് വളരെ വ്യാപകമാണ്. സമുദായങ്ങളില്‍പ്പെട്ടവരെക്കൊണ്ടാണ് ഇത്തരം ജോലികള്‍ ചെയ്യിക്കുന്നത്.
സംഭവത്തില്‍ വലിയ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ഉയരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Trending News