2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

കമല്‍ഹാസന്‍ രജനീകാന്തുമായി കൂടിക്കാഴ്ച്ച നടത്തി

ചെന്നൈ: പുതിയ രാഷ്ട്രീയ നീക്കം പ്രഖ്യാപിക്കാനിരിക്കെ കമല്‍ഹാസന്‍ രജനീകാന്തുമായി കൂടിക്കാഴ്ച്ച നടത്തി. രജനിയുടെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനു ശേഷം ഇതാദ്യമായാണ് കമല്‍ രജനിയെ സന്ദര്‍ശിക്കുന്നത്. പോയസ് ഗാര്‍ഡനിലെ രജനിയുടെ വീട്ടില്‍വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

കൂടിക്കാഴ്ച്ച സൗഹൃദസന്ദര്‍ശനം മാത്രമാണെന്ന് കമല്‍ പറഞ്ഞു. അടുത്ത സുഹൃത്തുക്കളാണ് തങ്ങള്‍. പാര്‍ട്ടി പ്രഖ്യാപനത്തിനു മുന്‍പ് സുഹൃത്തിനെ വന്നു കണ്ടെന്നേ ഉള്ളുവെന്ന് കമല്‍ഹാസന്‍ പറഞ്ഞു. അതേസമയം, പാര്‍ട്ടി പ്രഖ്യാപനത്തിന് തന്നെ ക്ഷണിക്കാനാണ് കമല്‍ എത്തിയതെന്ന് രജനി പ്രതികരിച്ചു. ഇരുപത് മിനിറ്റ് കൂടിക്കാഴ്ച്ച നീണ്ടു.

ബി.ജെ.പിയുമായി ഐക്യപ്പെടാന്‍ ഉദ്ദേശമില്ലെന്ന് കമല്‍ ഹാസന്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. വൈവിധ്യം നിറഞ്ഞ ഈ രാജ്യത്ത് തനിക്കും എന്തെങ്കിലും ചെയ്യാന്‍ കഴിയുമോയെന്നതാണ് താന്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

താനൊരു ഹിന്ദു വിരോധിയല്ല. എന്നാല്‍ ഹിന്ദുത്വത്തിനുവേണ്ടി തീവ്രമായ പ്രവര്‍ത്തനം നടത്തുന്നത് രാജ്യപുരോഗതിക്ക് ഗുണകരമാകില്ലെന്ന് വിശ്വസിക്കുന്നുണ്ട്. രജനികാന്തുമായി യോജിച്ച് പ്രവര്‍ത്തിക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം ബി.ജെ.പിയുമായി യോജിക്കുകയാണെങ്കില്‍ ആ ബന്ധത്തിലേക്ക് വരാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.