2019 December 16 Monday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കലോത്സവം ഗ്രാമോത്സവമാക്കും: മന്ത്രി സി. രവീന്ദ്രനാഥ്

 

ഇനിയുള്ള നാലു
മാസം കുട്ടികള്‍ക്ക്
പഠനോത്സവകാലം

 

 

 

കാഞ്ഞങ്ങാട്: സ്‌കൂള്‍ കലോത്സവം വരുംവര്‍ഷത്തില്‍ ഗ്രാമോത്സവമാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. കാഞ്ഞങ്ങാട്ട് സംസ്ഥാന സ്‌കൂള്‍ കലോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവം കാസര്‍കോട്ട് എത്തിയപ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ ജനകീയ കലോത്സവമായി. ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണ്.
ലോഡ്ജ് മുറിയില്‍ താമസിച്ച് അവിടെനിന്ന് മേക്കപ്പ് ചെയ്ത് വേദിയിലെത്തുന്ന രീതിക്ക് കാഞ്ഞങ്ങാട് മാറ്റംവരുത്തി. വീടുകളില്‍ കുട്ടികള്‍ക്ക് താമസ സൗകര്യമൊരുക്കിയത് കലോത്സവത്തിന്റെ ജനകീയത വര്‍ധിപ്പിച്ചു. എല്ലാ മേഖലകളിലും ജനകീയത കൈവരിക്കുക എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യം. അക്കാദമിക മേഖലയിലും അക്കാദമികേതര മേഖലയിലും ജനകീയത കൈവരിക്കുന്നതിന്റെ ഭാഗമായാണ് കലോത്സവം ഗ്രാമോത്സവമാക്കുന്നത്. ഡിസംബര്‍ ഒന്നിന് എല്ലാ അക്കാദമികേതര പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഇനിയുള്ള നാലു മാസം കുട്ടികള്‍ക്ക് പഠനോത്സവകാലമാണെന്നും മന്ത്രി പറഞ്ഞു.
കലോത്സവത്തില്‍ ഉടനീളം കണ്ടപോലെ ജനസമുദ്രത്തെ സാക്ഷിനിര്‍ത്തിയാണ് സമാപന സമ്മേളനവും നടന്നത്. മുഖ്യവേദിയായ പി. കുഞ്ഞിരാമന്‍ നഗറില്‍ നടന്ന സമാപന സമ്മേളനത്തില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, സിനിമ താരങ്ങളായ രമേഷ് പിഷാരടി, വിന്ദുജ മേനോന്‍ തുടങ്ങിയവര്‍ പങ്കാളികളായി. വിദ്യാഭ്യാസ മന്ത്രി പി. രവീന്ദ്രനാഥ് വിജയികളായ പാലക്കാട് ജില്ലയിലെ മത്സരാര്‍ഥികള്‍ക്ക് സ്വര്‍ണക്കപ്പ് കൈമാറി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News