2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

യാത്രക്കാരെ ആക്രമിച്ച സംഭവം: 7 ജീവനക്കാര്‍ അറസ്റ്റില്‍,ഉടമ ഹാജരായില്ലെങ്കില്‍ നിയമനടപടിയെന്ന് പൊലീസ്

കൊച്ചി: കല്ലട ബസിലെ അതിക്രമത്തില്‍ എല്ലാപ്രതികളും പിടിയില്‍. കേസില്‍ ഇതു വരെ അറസ്റ്റിലായത് 7 പേര്‍. ബസ് ഉടമ ഹാജരായില്ലെങ്കില്‍ നിയമനടപടിയെന്ന് പൊലീസ് വ്യക്തമാക്കി. ആലുവ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി.

ജീവനക്കാര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അന്തര്‍സംസ്ഥാന സര്‍വിസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയുടെ രണ്ടു ജീവനക്കാരെ തിങ്കളാഴ്ച കൊച്ചിയില്‍ അറസ്റ്റ് ചെയ്തിരുന്നു. യാത്രക്കാരെ ബസില്‍ മര്‍ദിച്ച കേസില്‍ കമ്പനിയുടമ സുരേഷ് കുമാറിനെ വിളിച്ചുവരുത്തി താക്കീതു ചെയ്യാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചു. ബസ് കൊച്ചി മരട് പൊലിസ് പിടിച്ചെടുത്തിട്ടുണ്ട് കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്നു പൊലീസ് അറിയിച്ചു.

ബസ് ജീവനക്കാരുടെ അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബംഗളൂരുവിലെ കല്ലടയുടെ ഓഫിസ് മലയാളികള്‍ ഇന്നലെ ഉപരോധിച്ചു. വൈക്കത്തെ ബുക്കിങ് ഓഫിസ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പൂട്ടിക്കുകയും ചെയ്തു. ആക്രമണത്തില്‍ അധികൃതര്‍ ഖേദപ്രകടനം നടത്തിയതിലും യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തെന്ന ട്രാവല്‍സിന്റെ വിശദീകരണത്തിലും തൃപ്തരാകതെ
സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാകുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.