2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കല്ലട ബസിലെ പീഡനശ്രമം: വനിതാകമ്മിഷന്‍ കേസെടുത്തു

തിരുവനന്തപുരം: കല്ലട ബസില്‍ യാത്രക്കാരിയെ ബസ് ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തു. വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിഷയത്തില്‍ ബസ് ഉടമയെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ അറിയിച്ചു.
അതേ സമയം ഡ്രൈവര്‍ തന്നെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരിയുടെ മൊഴി. പരാതി പറഞ്ഞപ്പോള്‍ മറ്റു ജീവനക്കാര്‍ ഡ്രൈവറേ ന്യായീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലിസില്‍ പരാതി നല്‍കിയത്. എന്നാല്‍ യുവതിയെ തട്ടി ഉണര്‍ത്താനാണ് താന്‍ ശ്രമിച്ചതെന്നാണ് ഡ്രൈവറുടെ വാദം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.