
മുക്കം: കളംതോട് എം.ഇ.എസ് കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സില്‍ മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വായനവാരാചരണം നടത്തി. ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എ. അബ്ദുല്‍ അസീസ് നിര്‍വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ.ഇ.അബ്ദുറസാഖ് സംസാരിച്ചു.
സമന്വയ മലയാളം കൂട്ടായ്മ അംഗം ഷിഞ്ജുന സ്വാഗതം പറഞ്ഞു. മലയാളം വകുപ്പദ്ധ്യക്ഷ റീന ഗണേഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മോളി നന്ദി അര്‍പ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ജിനോ കുര്യന് , ജസീദ്, നവീന്‍, റബിന്, ഈസ, ഷബ്ല, അമൃതാഞ്ജലി, ഷഫീക്ക്, രേഖ, മുഹമ്മദ് റിയാസ്, സജിത തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്നു വായനമത്സരം, വായന പ്രശ്നോത്തരി, വായന പോസ്റ്റര്‍ രചന എന്നിവ നടന്നു.