2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ശബരിമല വിധി നടപ്പാക്കിയെങ്കില്‍ എന്തുകൊണ്ട് ഈ വിധി നടപ്പിലാക്കിക്കൂടാ എന്ന് മരട് വിഷയത്തില്‍ കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല വിധി നടപ്പിലാക്കിയ സര്‍ക്കാരിന് എന്തുകൊണ്ട് മരട് ഫ്‌ളാറ്റ് പൊളിച്ചുനീക്കണമെന്ന സുപ്രിം കോടതിയുടെ തന്നെ മറ്റൊരു വിധി നടപ്പിലാക്കാന്‍ ശ്രമിക്കാത്തതെന്ന് കാനം രാജേന്ദ്രന്‍. വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകകക്ഷി യോഗത്തിലാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി നയം വ്യക്തമാക്കിയത്.

നിയമം ലംഘിച്ചവരെ സി.പി.ഐ സംരക്ഷിക്കില്ലെന്നും കോടതി വിധി നടപ്പാക്കരുതെന്ന് ആര്‍ക്കും പറയാനാകില്ലെന്നും നിയമം ലംഘിച്ചത് ഫ്ളാറ്റ് നിര്‍മാതാക്കളാണെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.

മരട് ഫ്ളാറ്റില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ താമസക്കാര്‍ക്ക് സുപ്രീം കോടതി അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ പിണറായി വിജയന്‍ വിശദീകരിച്ചു. ചെയ്യാത്ത കുറ്റത്തിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ പഴികേള്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഫ്‌ളാറ്റ് വിഷയത്തില്‍ സി.പി.എ പരസ്യമായി വീണ്ടും എതിര്‍നിലപാടുമായി രംഗത്ത് വന്നത് മുന്നണിയിലെ അസ്വാരസ്യങ്ങള്‍ വീണ്ടും ചര്‍ച്ചയാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.