2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

കെ.ടെറ്റ്: 15വരെ അപേക്ഷിക്കാം

ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം, സ്പെഷല്‍ വിഭാഗം (ഭാഷാ-യു.പി. തലംവരെ, സ്പെഷല്‍ വിഷയങ്ങള്‍-ഹൈസ്‌കൂള്‍തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യതാ പരീക്ഷയ്ക്ക് (കെ-ടെറ്റ്) വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

കാറ്റഗറി ഒന്നും രണ്ടും പരീക്ഷകള്‍ ഒക്ടോബര്‍ 20നും കാറ്റഗറി മൂന്നും നാലും പരീക്ഷകള്‍ 27നും കേരളത്തിലെ വിവിധ സെന്ററുകളില്‍ നടക്കും. കെ.ടെറ്റ് ഒക്ടോബര്‍ 2018-ല്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷയും, ഫീസും www.keralapareekshabhavan.in എന്ന വെബ്സൈറ്റ് വഴിയും ktet.kerala.gov.in എന്ന വെബ്പോര്‍ട്ടല്‍ വഴിയും സെപ്റ്റംബര്‍ 15 വരെ സമര്‍പ്പിക്കാം.

ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി, എസ്.ടി, പി.എച്ച്, അന്ധര്‍ വിഭാഗത്തിലുള്ളവര്‍ 250 രൂപ വീതവും അടയ്ക്കണം. ഓണ്‍ലൈന്‍ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്‌ഡെബിറ്റ് കാര്‍ഡ് എന്നിവ മുഖേനയും പരീക്ഷാ ഫീസ് അടയ്ക്കാം. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ അടങ്ങിയ പ്രോസ്പെക്ടസും, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും www.keralapareekshabhavan.inktet.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ.

അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാല്‍ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുകയില്ല. അതിനാല്‍ നോട്ടിഫിക്കേഷനിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അപേക്ഷിക്കുന്നതിനു മുന്‍പു ഡൗണ്‍ലോഡ് ചെയ്ത് വായിച്ചിരിക്കണം. പേര്, ജനതിയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കണം. പിന്നീട് തിരുത്തലുകള്‍ അനുവദിക്കുന്നതല്ല. അഡ്മിറ്റ് കാര്‍ഡ് ഒക്ടോബര്‍ 11 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.