2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

വലിയ വാഗ്ദാനങ്ങളൊന്നും തരാനില്ല; ഇങ്ങോട്ടു വരാമെന്ന് അബ്ദുല്ലക്കുട്ടിയോട് കെ. സുരേന്ദ്രന്‍

 

കോഴിക്കോട്: മോദി സ്തുതി പാടിയതിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എ.പി അബ്ദുല്ലക്കുട്ടിയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് കെ. സുരേന്ദ്രന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുല്ലക്കുട്ടിയെ സുരേന്ദ്രന്‍ ക്ഷണിക്കുന്നത്.

വലിയ വാഗ്ദാനങ്ങളൊന്നും തരാനില്ലെന്നും, തരാനുള്ളത് മുസ്‌ലിമായതു കൊണ്ട് ഒരവസരവും നിഷേധിക്കപ്പെടില്ലെന്ന ഉറപ്പു മാത്രമെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മോദിയെപ്പറ്റി നല്ലതു പറഞ്ഞാല്‍ പുറത്താണെന്നും ഇമ്രാന്‍ ഖാനെ പുകഴ്ത്തിയാല്‍ അകത്താണെന്നും കോണ്‍ഗ്രസ് ഇനി നൂറു കൊല്ലം കഴിഞ്ഞാലും തിരിച്ചുവരില്ലെന്ന് ഉറപ്പായെന്നും സുരേന്ദ്രന്‍ പറയുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News