2019 June 20 Thursday
കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല. ജനങ്ങളോട് നന്ദി ചെയ്യാത്തവര്‍ക്ക് അല്ലാഹുവിനോടും നന്ദിയുണ്ടാവുകയില്ല -മുഹമ്മദ് നബി(സ)

കിതാബിനെ പിന്തുണച്ചവര്‍ സ്വന്തം അഭിപ്രായം പുന:പരിഗണനയ്ക്ക് വിധേയമാക്കണം: സച്ചിതാനന്ദന്‍

 

കോഴിക്കോട്: കിതാബിനെ പിന്തുണച്ചവര്‍ സ്വന്തം അഭിപ്രായം പുന:പരിഗണനയ്ക്ക് വിധേയമാക്കണമെന്ന് കവി സച്ചിതാനന്ദന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കവി സച്ചിതാനന്ദന്‍ തന്റെ അഭിപ്രായം പറഞ്ഞത്. നേരത്തെ കിതാബിനെ പിന്തുണച്ചു കൊണ്ട് കവി സിച്ചിതാനന്ദന്റെ പേരിലുള്‍പടെയുള്ള എഴുത്തുകാരുടേതായി ഒരു കുറിപ്പ് പുറത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കവി തന്റെ നിലപാട് വ്യക്തിമാക്കിയത്.

കവി സച്ചിതാനന്ദന്റെ കുറിപ്പ്

ഉണ്ണി. ആര്‍ എനിക്ക്എഴുതിയ കത്തില്‍ നിന്ന് : ‘വാങ്ക് എന്ന എന്റെ കഥ അനുവാദമില്ലാതെ അവര്‍ കിത്താബ് എന്ന നാടകമാക്കിയതോടെ ആ കഥ സിനിമയാക്കാന്‍ ആഗ്രഹിച്ച രണ്ട് പെണ്‍കുട്ടികളുടെ സ്വപ്നം കൂടിയാണ് ഇല്ലാതായത്.
ഒരു പാട് നിര്‍മാതാക്കളെ കണ്ട ശേഷമാണ് ഒരു കോര്‍പ്പറേറ്റ് കമ്പനി വാങ്ക് നിര്‍മിക്കാം എന്ന കരാര്‍ ഒപ്പുവെച്ചത് .
അത് കിത്താബ് എന്ന നാടകം അവതരിപ്പിച്ചതോടെ കരാര്‍ റദ്ദ് ചെയ്യപ്പെട്ടു.
ഇനി എല്ലാം ഒന്നേ എന്ന് തുടങ്ങണം.
ഇസ്ലാമിനെ പ്രാകൃത മതമായി ചിത്രീകരിക്കുന്ന കിത്താബ് എന്ന നാടകത്തിന് എന്റെ കഥയുടെ പെണ്‍ ആത്മീയത മനസ്സിലായിട്ട് പോലുമില്ല .’ ശ്രീ എന് എസ് മാധവന്‍! ! മനോരമ ഓണ്‍ ലൈനില്‍ എഴുതിയ ഒരു ലേഖനത്തിലും ചില ഗൌരവമുള്ള നൈതികരാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.നാടകം ഇസ്ലാമിനെ ഒരു പ്രാകൃത മതമായി ചിത്രീകരിക്കുന്നു എന്നതുള്‍പെടെ. കഥയുടെ രാഷ്ട്രീയ വിവക്ഷകള്‍ അങ്ങിനെ മാറിപ്പോകുന്നു എന്നും. ‘കിതാബ്’ നാടകം തടയേണ്ടതില്ലായിരുന്നു എന്ന് അഭിപ്രായം പറയുമ്പോള്‍ ഈ വസ്തുതകള്‍ പലതും എനിക്ക് മുന്നില്‍ ഇല്ലായിരുന്നു. നാടകം എനിക്ക് കാണാനും അവസരം ഉണ്ടായിട്ടില്ല. നാടകം കളിക്കാന്‍ കാത്തിരുന്ന ആ കുട്ടികളുടെ വേദന മാത്രമായിരുന്നു മനസ്സില്‍. അതിനു വേണ്ടി ഒപ്പിട്ടവര്‍എല്ലാം ഈ വസ്തുതകള്‍ കണക്കിലെടുക്കുമെന്നും സ്വന്തം അഭിപ്രായം പുന:പരിഗണനയ്ക്ക് വിധേയമാക്കുമെന്നും പ്രതീക്ഷിക്കുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.