2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ചെറുപുഴ കെ. കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ ക്രമക്കേട്; അഞ്ച് പേരെ ഡിവൈ.എസ്.പി അറസ്റ്റ് ചെയ്തു

ചെറുപുഴ: കെ. കരുണാകരന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പേരില്‍ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കെ.പി.സി.സി മുന്‍ നിര്‍വാഹക സമിതി അംഗം കുഞ്ഞികൃഷ്ണന്‍ നായര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, സി.ടി സ്‌കറിയ, ടി.വി അബ്ദുല്‍ സലിം, ജെ. സെബാസ്റ്റിയന്‍ എന്നിവരെയാണ് വഞ്ചനാക്കുറ്റം ചുമത്തി തളിപ്പറമ്പ് ഡിവൈ.എസ്.പി അറസ്റ്റ് ചെയ്തത്.

അഞ്ച് പേരും ട്രസ്റ്റ് ഭാരവാഹികളാണ്. ഇവരെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും. കെ. കരുണാകരന്റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നാണ് കേസ് എട്ട് ഡയരക്ടര്‍മാരാണ് ട്രസ്റ്റിലുണ്ടായിരുന്നത്. ഇവരുമായി പിണങ്ങിയ രണ്ട് പേരാണ് പരാതിക്കാര്‍. ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.