2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ലോക കേരളസഭ: രാഹുല്‍ നല്‍കിയത് ക്ഷണക്കത്തിനുള്ള മറുപടി; കത്ത് ദുരുപയോഗം ചെയ്തത് ശരിയായില്ലെന്ന് കെ.സി വേണുഗോപാല്‍

തൃശൂര്‍: യു.ഡി.എഫ് ബഹിഷ്‌കരിച്ച ലോക കേരളസഭയെ പ്രശംസിച്ച രാഹുല്‍ഗാന്ധിയുടെ കത്തില്‍ വിശദീകരണവുമായി കെ.സി വേണുഗോപാല്‍. കേരളസഭയിലേക്ക് എം.പിമാരെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് എല്ലാ എം.പിമാര്‍ക്കും അയച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയ്ക്കും മുഖ്യമന്ത്രി അയച്ചിരുന്നു. ഇതിന് മറുപടി അയക്കുക മാത്രമാണ് രാഹുല്‍ ചെയ്തത്. അദ്ദേഹം സാമാന്യ മര്യാദയുടെ പേരില്‍ അയച്ചൊരു കത്ത് മുഖ്യമന്ത്രി ദുരുപയോഗം ചെയ്തത് ശരിയായില്ലെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

രാഹുല്‍ മറുപടി കത്ത് അയച്ചത് ഡിസംബര്‍ 12 നാണ്. അതിനു ശേഷമാണ് ലോക കേരളസഭ ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. കത്തിനെ രാഷ്ട്രീയ വിവാദമാക്കുന്നത് ശരിയല്ല. സംസ്ഥാന ഘടകത്തിനൊപ്പമാണ് ദേശീയ നേതൃത്വം നില്‍ക്കുന്നത്. വിഷയത്തില്‍ കോണ്‍ഗ്രസിന് രണ്ട് നിലപാടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം ബഹിഷ്‌കരിച്ച രണ്ടാമത് ലോക കേരളസഭയ്ക്ക് ആശംസകളറിയിച്ച് കോണ്‍ഗ്രസ് എം.പി രാഹുല്‍ഗാന്ധി അയച്ച കത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

ഇന്ത്യടക്കം 47 രാജ്യങ്ങളില്‍ നിന്നുള്ള 351 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ യു.ഡി.എഫ് പ്രതിനിധികള്‍ ആരും പങ്കെടുത്തിരുന്നില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.