2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഇറ്റാലിയന്‍ സീരി എ കിരീടം എട്ടാം തവണയും യുവന്റസിന്; ചരിത്രം രചിച്ച് ക്രിസ്റ്റ്യാനൊ റോണാള്‍ഡോ

 

ടൂറിന്‍: തുടര്‍ച്ചയായ എട്ടാം തവണയും ഇറ്റാലിയന്‍ സീരി എ കിരീടം യുവന്റസിന്. ഇന്ന് പുലര്‍ച്ചെ നടന്ന മല്‍സരത്തില്‍ ഫിയോറന്റീനയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കു പരാജയപ്പെടുത്തിയതോടെ കിരീട നേട്ടത്തിനായുള്ള പോയിന്റ് യുവന്റസിന് ലഭിച്ചു. 33 മത്സരങ്ങളില്‍ നിന്ന് 87 പോയിന്റാണ് യുവന്റസിനുള്ളത്. ലോബോ സില്‍വി(37), പെസ്സെല്ലാ (53) എന്നിവരാണ് യുവന്റസിനായി സ്‌കോര്‍ ചെയ്തത്. മിലന്‍കോവിക്കിലൂടെ ഫിയോറന്റീനയാണ് ആറാം മിനിറ്റില്‍ മുന്നിട്ടത്. അഞ്ച് മല്‍സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് യുവന്റസിന്റെ കിരീട നേട്ടം. രണ്ടാം സ്ഥാനത്തുള്ള നപ്പോളിയേക്കാള്‍ 20 പോയിന്റിന് മുന്നിലാണ് യുവന്റസ്. നാപ്പോളിക്ക് 32 മത്സരങ്ങളില്‍ നിന്ന് 67 പോയിന്റും ലഭിച്ചു. യുവന്റസിന്റെ 35ാം കിരീടനേട്ടമാണിത്.

 

 

ഇംഗ്ലീഷ് ചാംപ്യന്‍സ് ലീഗില്‍ നിന്ന് അയാക്‌സിനോട് തോറ്റ് പുറത്തായത് കിരീട നേട്ടത്തിന്റെ മാറ്റ് കുറച്ചിട്ടുണ്ട്. യുവന്റസിന്റെ ഇത്തവണത്തെ കിരീടനേട്ടത്തിന്റെ ക്രെഡിറ്റ് കൂടുതലും സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റോണാള്‍ഡോക്കാണ്. ലീഗ് മല്‍സരങ്ങള്‍ തുടങ്ങിയത് മുതല്‍ റൊണോയുടെ മികവിലൂടെ യുവന്റസ് ബഹുദൂരം മുന്നിലായിരുന്നു. ഇംഗ്ലണ്ടിനും സ്‌പെയിനിനും പിന്നാലെ ഇറ്റലിയിലും ലീഗ് കിരീടം നേടുന്ന താരമായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News