2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ചീഫ് ജസ്റ്റിസിനെതിരായ പരാതി: അന്വേഷണ സമിതിയില്‍നിന്ന് ജസ്റ്റിസ് എന്‍വി രമണ പിന്‍മാറി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്തുന്നതിനായി നിയോഗിച്ച സമിതിയില്‍നിന്ന് ജസ്റ്റിസ് എന്‍വി രമണ പിന്‍മാറി. എന്‍വി രമണയെ സുപ്രിം കോടതിയ ആഭ്യന്തര അന്വേഷണ സമിതിയില്‍ ഉള്‍പെടുത്തിയതിനെതിരേ കേസിലെ പരാതിക്കാരി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് മൂന്നംഗ അന്വേഷണ സമിതിയില്‍ നിന്നുള്ള എന്‍വി രമണയുടെ പിന്‍മാറ്റം.

ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ അടുത്ത സുഹൃത്താണെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നുമായിരുന്നു പരാതിക്കാരിയായ സുപ്രീംകോടതി ജീവനക്കാരി പ്രതികരിച്ചത്. കൂടുതല്‍ വനിതാ ജഡ്ജിമാര്‍ അന്വേഷണ സമിതിയില്‍ വേണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

ചീഫ് ജസ്റ്റിസ് ഒഴികെ സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാരും പങ്കെടുത്ത യോഗത്തിലാണ് അന്വേഷണ സമിതിയെ നിയോഗിച്ചത്. ജസ്റ്റിസ് എസ്എ ബോബ്ദെ നേതൃത്വം നല്‍കുന്ന സമിതിയില്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയും അംഗമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.