2020 March 30 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

തൃശൂരില്‍ കാട്ടുതീയില്‍പ്പെട്ട് രണ്ട് വനപാലകര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

 

തൃശൂര്‍: തൃശൂര്‍ ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍പ്പെട്ട് രണ്ട് വനപാലകര്‍ മരിച്ചു. ഫോറസ്റ്റ് വാച്ചര്‍മാരായ വേലായുധന്‍, ദിവാകരന്‍ എന്നിവരാണ് മരിച്ചത്. തീയണയ്ക്കാന്‍ ശ്രമിക്കുനന്തിനിടെയായിരുന്നു അപകടം.

ഗുരുതരമായി പരുക്കേറ്റ ശങ്കരന്‍ എന്നയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരുമപ്പട്ടി സ്വദേശിയാണ് മരിച്ച വേലായുധന്‍. കൊടമ്പ് സ്വദേശിയാണ് ദിവാകരന്‍.

കാട്ടിനുള്ളിലേക്ക് പടര്‍ന്നുപിടിച്ച തീ പൂര്‍ണമായും അണയ്ക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഫയര്‍ഫോഴ്‌സും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമം നടത്തിവരുകയാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.