2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജൂണ്‍ മുതല്‍ സഊദിയില്‍ വനിതകള്‍ക്ക് ടാക്‌സി കാറുകളും ഓടിക്കാം

നിസാര്‍ കലയത്ത്

 

ജിദ്ദ: സഊദിയില്‍ ജൂണ്‍ മുതല്‍ സ്വദേശി വനിതകള്‍ക്ക് ടാക്‌സി കാറുകളും ഓടിക്കാം. ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയാറായി വരികയാണെന്ന് പൊതു ഗതാഗത വകുപ്പ് അറിയിച്ചു. വനിതാ യാത്രക്കാര്‍ക്കായുള്ള ടാക്‌സികള്‍ ഓടിക്കാന്‍ അനുമതി നല്‍കാനാണ് നീക്കം.

അടുത്ത ജൂണില്‍ ആണ് സഊദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാനുള്ള നിയമം പ്രാബല്യത്തില്‍ വരുന്നത്. ഇതോടെ സഊദി വനിതകള്‍ക്ക് ടാക്‌സി കാറുകള്‍ ഓടിക്കാനുള്ള അനുമതിയും നല്‍കുമെന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ റുമായ് അല്‍ റുമായ് അറിയിച്ചു. ഇതുസംബന്ധമായ മാര്‍ഗ നിര്‍ദേശങ്ങള്‍ അതോറിറ്റി തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.

അതേ സമയം ടാക്‌സി ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നതിന് വിദേശ വനിതകളെ റിക്രൂട്ട് ചെയ്യാന്‍ പദ്ധതിയില്ലെന്ന് പൊതുഗതാഗത അതോറിറ്റി. ടാക്‌സി മേഖലയിലെ തൊഴിലവസരം സ്വദേശി വനിതകള്‍ക്ക് അവകാശപ്പെട്ടതാണെന്നും അതോറിറ്റി വ്യക്തമാക്കി.

വനിതകള്‍ മാത്രം യാത്ര ചെയ്യുന്ന ടാക്‌സികള്‍ ഓടിക്കാനേ അനുമതി നല്‍കുകയുള്ളൂ. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളും വനിതാ ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യാനുള്ള നീക്കത്തിലാണ്. കരീം ഓണ്‍ലൈന്‍ ടാക്‌സി കമ്പനിക്ക് കീഴില്‍ ആദ്യഘട്ടത്തില്‍ പതിനായിരത്തോളം വനിതാ ഡ്രൈവര്‍മാരെ നിയമിക്കാന്‍ ഉദ്ദേശിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.