2017 December 09 Saturday
പെണ്‍കുട്ടിയോട് നീതി കാണിക്കുന്നവര്‍ സ്വര്‍ഗാവകാശിയാണ്
-മുഹമ്മദ് നബി (സ)

കുരുന്നു ജീവന്‍ രക്ഷിക്കാന്‍ വഴിയൊരുക്കി കേരളം

  • കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തിയത് എട്ടു മണിക്കൂര്‍ കൊണ്ട്

തിരുവനന്തപുരം: ട്രാഫിക് സിനിമയില്‍ തുടിക്കുന്ന ഹൃദയവുമായി കുതിക്കുന്ന യാത്രയിലെ രംഗങ്ങളെ വെല്ലുന്ന കാഴ്ചയായിരുന്നു ഇന്നലെ കേരളം കണ്ടത്.

പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കേരളം ഒറ്റക്കെട്ടായി നിന്നപ്പോള്‍ പ്രതീക്ഷിച്ചതിലും നേരത്തെ, എട്ടു മണിക്കൂര്‍ കൊണ്ടാണ് യാത്ര പൂര്‍ത്തിയാക്കിയത്.

ഇന്നലെ രാത്രി എട്ടു മണിക്ക് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് ആരംഭിച്ച യാത്ര ഇന്ന് പുലര്‍ച്ച 3.22നാണ് തിരുവനന്തപുരം ശ്രീചിത്രയിലെത്തിയത്.

കുഞ്ഞിനെയും കൊണ്ടു കുതിക്കുന്ന ആംബുലന്‍സിനു വഴിയൊരുക്കാന്‍ അര്‍ധരാത്രിയിലും സുമനസ്സുകള്‍ വഴിനീളെ ഉറക്കമൊഴിച്ചിരുന്നു. 14 മണിക്കൂര്‍ സമയമെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന യാത്രയാണ് എല്ലാവരും ചേര്‍ന്ന് എട്ടു മണിക്കൂര്‍ കൊണ്ട് വിജയകരമാക്കിയത്.

ആംബുലന്‍സിനു സുഗമമായ യാത്ര ഒരുക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ നടന്ന പ്രചാരണത്തോടെയാണ് യുവാക്കള്‍ ഒന്നടങ്കം രംഗത്തിറങ്ങിയത്. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ചൈല്‍ഡ് പ്രൊട്ടക്റ്റീവിന്റെ അംഗങ്ങള്‍ രാത്രിയിലുടനീളം റോഡിലും ആശുപത്രിയിലും സുരക്ഷയും സഹായങ്ങളുമായി സജീവമായിരുന്നു. പല ആംബുലന്‍സ് ഡ്രൈവര്‍മാരും സഹായത്തിനെത്തിയിരുന്നു.

പൊലിസും മറ്റു ഉദ്യോഗസ്ഥരും എല്ലാ സഹായവുമായി ഒപ്പം നിന്നതോടെ യാത്ര ചരിത്രത്തില്‍ രേഖപ്പെടുത്തുകയായിരുന്നു. നിശ്ചയിച്ചതിലും നേരത്തെ അപകടമൊന്നും കൂടാതെ സുരക്ഷിതമായി യാത്ര നയിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്കും സംഘാങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.

ആംബുലന്‍സ് ഡ്രൈവര്‍ തമീം


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.