2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

പൂനെയില്‍ കശ്മീരി മാധ്യമപ്രവര്‍ത്തകനു നേരെ ആക്രമണം; തിരിച്ചയക്കണമെന്ന് ആവശ്യം

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ കശ്മിരില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനം. യുവ മാധ്യമപ്രവര്‍ത്തകനായ ജിബ്രാന്‍ നാസിറിന് നേരെയാണ് ആക്രമണം നടന്നത്. പുല്‍വാമ ആക്രമണത്തിനു ശേഷം കശ്മീരി യുവാക്കള്‍ക്കെതിരേ നടക്കുന്ന അക്രമണങ്ങളുടെ തുടര്‍ച്ചയാണിത്.

സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തതായും ഒരാളെ അറസ്റ്റ് ചെയ്തതായും പൊലിസ് അറിയിച്ചു. പെട്ടെന്നുണ്ടായ ആക്രമണമാണെന്നും, നേരത്തെ ആസൂത്രണം ചെയ്തതല്ലെന്നും നാസിര്‍ പറയുന്നു.

വ്യാഴാഴ്ച്ച രാത്രിയോടെ ട്രാഫിക് സിഗ്നലില്‍ വെച്ചാണ് സംഭവം. മോട്ടോര്‍ ബൈക്കില്‍ വീട്ടിലേക്ക് തിരിച്ചു വരുമ്പോള്‍ പുനെയിലെ തിലക് റോഡില്‍ വെച്ച് 10.15ഓടെയാണ് ആക്രമണം നേരിട്ടത്.

ബൈക്ക് ട്രാഫിക് സിഗ്‌നലിനു സമീപം നിര്‍ത്തിയിട്ടപ്പോള്‍ പിറകില്‍ മോട്ടോര്‍ ബൈക്കിലെത്തിയ ഇവര്‍ നീങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതാണ് തര്‍ക്കത്തിനു വഴിവെച്ചത്. ശേഷം താന്‍ കശ്മീരില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ നിന്നെ കശ്മീരിലേക്കയക്കുമെന്നും നിന്റെ മാധ്യമപ്രവര്‍ത്തനം അവിടെ നടത്തിയാല്‍ മതിയെന്നും അക്രമികള്‍ പറഞ്ഞതായി ജിബ്രാന്‍ പറഞ്ഞു. അതേസമയം, അക്രമികള്‍ പിന്നീട് പൊലിസ് സ്‌റ്റേഷനില്‍ വെച്ച് ജിബ്രാനോട് മാപ്പ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.