2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജോസും ജോസഫും പിടക്കോഴികള്‍: കൊത്തി ചാകില്ല, മാണി മുഖ്യമന്ത്രിയാകുമെന്ന ഘട്ടത്തില്‍ പാരവെച്ച മകനാണ് ജോസ് കെ.മാണിയെന്നും പി.സി ജോര്‍ജ്

കൊച്ചി: മാണി മുഖ്യമന്ത്രിയാകുന്ന അവസരമുണ്ടായപ്പോള്‍ പാരവെച്ച മകനാണ് ജോസ് കെ മാണിയെന്നും മാണി സാര്‍ ദിവസം ഒരു ആറോ ഏഴോ തവണ വസ്ത്രം മാറും. ജോസും ചെയ്യാറുണ്ട്. മാണിയും ജോസ് കെ. മാണിയും തമ്മിലുള്ള ഏക യോജിപ്പ് ഞാന്‍ കണ്ടിട്ടുള്ളത് ഇതു മാത്രമാണെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കെ.എം മാണിയുടെ മകനായി ജനിച്ചു എന്നതൊഴിച്ചാല്‍ മാണിയും ജോസ് കെ. മാണിയും തമ്മില്‍ രാഷ്ട്രീയമായി എന്ത് ബന്ധമാണ് ഉള്ളതെന്നും ജോര്‍ജ് ചോദിച്ചു.
ജോസഫ് പക്ഷത്തോടൊപ്പമാണ് ശരി എന്നതിനാലാണ് ജോസ് വിഭാഗത്തെ യു.ഡി.എഫ് പുറത്താക്കിയതെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഒരു കൂട്ടില്‍ രണ്ട് കോഴി വാഴില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

ഒരു കൂട്ടില്‍ രണ്ട് പൂവന്‍ കോഴികളാണെങ്കില്‍ പരസ്പരം കൊത്തുകൂടി ഒന്ന് ചാകും. ഇത് രണ്ടും പിടക്കോഴികളാണ്. പരസ്പരം കൊത്തുകൂടി നില്‍ക്കുകയേ ഉള്ളൂ. ചാവുകയില്ല. അപ്പോള്‍ പിന്നെ ഒന്നിനെ പുറത്താക്കുകയേ മാര്‍ഗമുള്ളൂ. ഇതാണ് ഇപ്പോള്‍ യു.ഡി.എഫിലും സംഭവിച്ചിരിക്കുന്നത്. ജോസ് വിഭാഗം വാക്ക് പാലിച്ചില്ല എന്നത് വസ്തുതയാണ്.

യുഡിഎഫിന്റെ കെട്ടുറപ്പിന് തന്നെ പ്രശ്‌നമായിരുന്നു. ഇരു വിഭാഗങ്ങളേയും ഇനിയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് മനസിലാക്കിയതോടെയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയതെന്നും പിസി ജോര്‍ജ് പ്രതികരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.