2020 May 29 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സൗഹൃദത്തിന്റെ പേരിലാണ് ഫോണില്‍ സംസാരിച്ചത്, കൊലപാതകത്തില്‍ പങ്കില്ലെന്ന് ജോണ്‍സണ്‍

കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയുമായി കൂടുതല്‍ തവണ ഫോണില്‍ സംസാരിച്ചവരില്‍ ഒരാളായ ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ജോണ്‍സണ്‍ ജോളിയുമായി സൗഹൃദം മാത്രമേയുള്ളൂവെന്നും കൊലപാതകത്തെ കുറിച്ച് അറിവില്ലെന്നും മൊഴി നല്‍കി.

സൗഹൃദത്തിന്റെ പേരിലാണ് ഫോണില്‍ സംസാരിച്ചത്. തന്റെ പേരിലുള്ള സിം കാര്‍ഡ് ജോളിക്ക് നല്‍കിയിട്ടുണ്ട്. പൊന്നാമറ്റത്ത് നിരവധി തവണ പോവുകയും സിനിമയ്ക്ക് പോവുകയും കുടുംബത്തോടൊപ്പം വിനോദയാത്രകള്‍ നടത്തുകയും ചെയ്തിട്ടുണ്ടെന്നും ആറുമണിക്കൂര്‍ നീണ്ട മൊഴിയെടുക്കലില്‍ ജോണ്‍സണ്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.