2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ജോണ്‍ കെറി നേപ്പാള്‍ സന്ദര്‍ശിക്കും

വാഷിംഗ്ടണ്‍: യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി 2016 അവസാനത്തോടെ നേപ്പാള്‍ സന്ദര്‍ശിച്ചേക്കും.തിങ്കളാഴ്ച്ച നേപ്പാള്‍ ഉപ പ്രധാനമന്ത്രി കമാല്‍ താപ്പയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് കെറി ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശകാര്യ വകുപ്പിന്റെ കൂടെ ചുമതലയുള്ള കമാല്‍ താപ്പ നേപ്പാളിലെ പ്രധാന പ്രശ്‌നങ്ങളെക്കുറിച്ചും ഭരണഘടനയെ സംബന്ധിച്ച പ്രശ്‌നങ്ങളെക്കുറിച്ചും ജോണ്‍ കെറിയെ ധരിപ്പിച്ചു. 2015 ഏപ്രിലില്‍ ഉണ്ടായ ഭൂചലനത്തിന്റെ പുനസ്ഥാപനപ്രവൃത്തികളെ സംബന്ധിച്ച വിവരങ്ങളും അദ്ദേഹത്തെ അറിയിച്ചു.നേപ്പാളില്‍ സാമ്പത്തികമായി യു.എസ് നടത്തുന്ന സഹകരണത്തെ പ്രശംസിക്കുകയും സഹകരണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കൂടാതെ കെറിയെ നേപ്പാള്‍ സന്ദര്‍ശനത്തിന് ക്ഷണിക്കുകയും ചെയ്തു.അതേ സമയം ലോകസമാധാനം നിലനിര്‍ത്തുന്നതില്‍ നേപ്പാള്‍ നടത്തുന്ന ഇടപെടലുകളെ കെറി പ്രശംസിക്കുകയും ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.