2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

ഹജ്ജ് സീസണിലേക്ക് താല്‍ക്കാലിക ജീവനക്കാരായി സേവനമനുഷ്ടിക്കാന്‍ പ്രവാസികള്‍ക്ക് അവസരം

നിസാർ കലയത്ത്

ജിദ്ദ: ഹജ്ജ് സീസണിലേക്ക് താല്‍ക്കാലിക ജീവനക്കാരായി സേവനമനുഷ്ടിക്കാന്‍ പ്രവാസികള്‍ക്ക് അവസരം. സഊദിയില്‍ താമസ രേഖയുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കും അജീര്‍ പോര്‍ട്ടല്‍ വഴി ജോലിക്ക് അപേക്ഷിക്കാം. 25,0000 ത്തോളം വരുന്ന ജോലികളിലേക്കാണ് നിയമനമുള്ളത്.

സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലാണ് താല്‍ക്കാലിക തൊഴില്‍ പദ്ധതി. പതിനയ്യായിരത്തിലേറെ സ്ഥിരം ജീവനക്കാരാണ് ഹജ്ജ് അനുബന്ധ സേവന മേഖലയിലുള്ളത്. അതിലേറെ താല്‍ക്കാലിക ജീവനക്കാരും വേണം. ഇതിനായാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈന്‍ പോര്‍ട്ടലായ അജീര്‍ വെബ്‌സൈറ്റ് വഴി വിദേശികള്‍ക്കും സ്വദേശികള്‍ക്കും ജോലിക്ക് അപേക്ഷിക്കാം.

കരാറടിസ്ഥാനത്തില്‍ ആണ് ജോലിയുടെ നിയമനം. അപേക്ഷകര്‍ വെബ്‌സൈറ്റ് വഴി ബയോഡാറ്റ അപ്‌ലോഡ് ചെയ്യണം. യോഗ്യതക്കനുസരിച്ച് ലഭ്യമായ ജോലികളുടെ പട്ടിക ലഭിക്കും. ഇതിലേക്ക് കൂടിക്കാഴ്ചക്കൊടുവിലാണ് ജോലി ലഭ്യമാകുന്നത്. ജോലി ലഭിച്ചാല്‍ അജീര്‍ പോര്‍ട്ടല്‍ സംവിധാനം വഴി താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും.

അതത് മേഖലയില്‍ വിവിധ കമ്പനികളാണ് സേവനം ചെയ്യുന്നത്. ഈ കമ്പനികള്‍ക്ക് കീഴിലാകും കരാര്‍ പ്രകാരം ജോലി നേടാനാവുക. അംഗീകൃത കമ്പനികളുമായി താല്‍ക്കാലിക ജോലിക്കാരെ ഒരുക്കാന്‍ അജീര്‍ പോര്‍ട്ടല്‍ വഴി സൗകര്യം ഒരുക്കുകയാണ് തൊഴില്‍ മന്ത്രാലയം.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.