2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ജെ.എന്‍.യുവിന് പുതിയപേര് നേതാജി സുഭാഷ് ചന്ദ്രബോസ്?

  • പേരുമാറ്റം സാംസ്‌കാരിക വിപ്ലവമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

 

ന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ ലൈബ്രറിക്ക് പുതിയ പേരു നല്‍കണമെന്ന ബി.ജെ.പി വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പിയുടെ ആവശ്യത്തെ അംഗീകരിക്കുന്നുവെന്ന് ബി.ജെ.പി നേതാവായ സുബ്രഹ്മണ്യസ്വാമി പറഞ്ഞു. ബാബാ സാഹിബ് അംബേദ്കര്‍ എന്ന ലൈബ്രറിക്ക് വൈകാതെ നേതാജി സുഭാഷ് ചന്ദ്രബോസ് എന്ന് നല്‍കും. ഈ വിവരം തീര്‍ച്ചയായും സന്തോഷം നല്‍കുന്ന കാര്യമാണെന്നും ഈ നടപടി സര്‍വകലാശാല ചരിത്രത്തിലെ സാംസ്‌കാരിക വിപ്ലവമാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
ഇടതു വിദ്യാര്‍ഥി സംഘടനകള്‍ പിന്തുടരുന്ന ക്യാംപസ് രാഷ്ട്രീയം വിദ്യാര്‍ഥികളെ ഭീതിയിലാഴ്ത്തിരിക്കുകയാണെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. ഈ തീരുമാനത്തിനെതിരേ സര്‍വകലാശാലയിലെ മറ്റു വിദ്യാര്‍ഥിസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.