2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജെ.എന്‍.യുവില്‍ അപേക്ഷ ക്ഷണിച്ചു

 

 

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.
മേയ് 11 മുതല്‍ 14 വരെയാണ് പ്രവേശനപരീക്ഷ. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്.
ബി.എ., എം.എ., ബി.എസി., എം.എസ്.സി, എം.എസ്.സി ഇന്റേഗ്രറ്റഡ്, എം.സി.എ, പി.ജി.ഡി.ഇ, എം.ടെക്, എം.പി.എച്ച്, എം.ഫില്‍, പിഎച്ച്.ഡി. എന്നിവയ്ക്ക് പുറമെ പാര്‍ട്ട് ടൈം കോഴ്‌സുകളിലേക്കും പ്രവേശന പരീക്ഷയുണ്ട്. jnuexams.nta.nic.in എന്ന വെബൈ്‌സറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാര്‍ഥിയുടെ ഫോട്ടോയും ഒപ്പും സ്‌കാന്‍ ചെയ്ത് അപേക്ഷയോടൊപ്പംഅപ്ലോഡ് ചെയ്യണം.
ഏപ്രില്‍ 07 മുതല്‍ 15 വരെ അപേക്ഷയിലെ തെറ്റുതിരുത്താനുള്ള അവസരം നല്‍കും. ഏപ്രില്‍ 30 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മാര്‍ച്ച് 31 വൈകീട്ട് 5 മണിവരെയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.