2017 March 26 Sunday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍, സ്വയം മാറ്റത്തിനു വിധേയനാവാന്‍ ആരും തയ്യാറല്ല താനും
- ലിയോ ടോള്‍സ്‌റ്റോയ്

ജമ്മുകശ്മീരില്‍ രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു

indian-army_650x400_71475151133

ജമ്മു: ജമ്മുകശ്മീരില്‍ സൈന്യം രണ്ടു തീവ്രവാദികളെ വധിച്ചു. പൂഞ്ച് സെക്ടറിലെ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളെയാണ് വധിച്ചതെന്ന് സൈന്യം അറിയിച്ചു.

ഇന്നലെ പുലര്‍ച്ചെയാണ് തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇത് കണ്ടെത്തി അവരെ വെടിവയ്പ്പിലൂടെ കൊലപ്പെടുത്തുകയായിരുന്നു. നുഴഞ്ഞുകയറിയ രണ്ടു തീവ്രവാദികളില്‍ ഒരാള്‍ ഇന്നലെ വൈകീട്ടോടെയും രണ്ടാമത്തെയാളെ ഇന്നുമാണ് വധിച്ചതെന്ന് സൈന്യത്തിന്റെ പ്രതിനിധി അറിയിച്ചു.

പാകിസ്താനാണ് നുഴഞ്ഞുകയറ്റത്തിനു പിന്നില്‍. ഇവരില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ പാകിസ്താന്‍ നിര്‍മിതമാണെന്നും സൈന്യം എപ്പോഴും ജാഗരൂകരാണ്. ഏത് ആക്രമണത്തെ നേരിടാനുമെന്ന് പ്രതിനിധി അറിയിച്ചു.