2018 January 09 Tuesday
സൂക്ഷിക്കാതിരുന്നാല്‍ തഴക്കങ്ങള്‍ ജീവിതാവശ്യങ്ങളായി മാറും
സെന്റ് അഗസ്റ്റിന്‍

ജെ.ജെ ആക്ട്: സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

തിരുവനന്തപുരം: ജുവൈനല്‍ ജസ്റ്റിസ് ആക്ടുമായി ബന്ധപ്പെട്ട് സ്ഥാപന നടത്തിപ്പിനുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

ജെ.ജെ ആക്ടിന്റെ മറവില്‍ സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളില്‍ നടത്തുന്ന ഇടപെടലും പരിശോധനയും സ്ഥാപന മേധാവികളെ ഭീഷണിപ്പെടുത്തലും നിര്‍ത്തിവെക്കാന്‍ നിര്‍ദേശം കൊടുക്കുക, കേരളത്തിലെ സാഹചര്യത്തില്‍ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ട് പോകുന്നതിന് ജെ.ജെ ആക്ട് 2015ന് സംസ്ഥാനത്ത് റൂള്‍സ് ഉണ്ടാക്കുക, ജെ.ജെ ആക്ടില്‍ ഭേദഗതി വരുത്തുന്നതിന് കേന്ദ്രഗവണ്‍മെന്റില്‍ ആവശ്യമായ സമ്മര്‍ദം ചെലുത്തുക, ജെ.ജെ ആക്ട് സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലവിലുള്ള സാഹചര്യത്തില്‍ ഡിസംബര്‍ 15നകം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സാമൂഹ്യ നീതി വകുപ്പിന്റെ ഉത്തരവ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, വിഴിഞ്ഞം സഈദ് മുസ്‌ലിയാര്‍, അഡ്വ. പി.വി സൈനുദ്ദീന്‍, ഹസന്‍ ആലംകോട്, എസ് അഹമ്മദ് റഷാദി ചുള്ളിമാനൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.