2018 July 05 Thursday
വിജയം ആസ്വാദ്യകരമാകണമെങ്കില്‍ പ്രയാസങ്ങള്‍ ആവശ്യമാണ്
- എ.പി.ജെ. അബ്ദുല്‍ കലാം

ജിയോ ജിഗാഫൈബര്‍; അതിവേഗ ബ്രോഡ്ബാന്‍ഡ് സര്‍വിസുമായി മുകേഷ് അംബാനി

മുംബൈ: രാജ്യത്തെ ഡിജിറ്റല്‍ വിപ്ലവത്തിനു തുടക്കം കുറിച്ച് അതിവേഗ ഇന്റര്‍നെറ്റ് സംവിധാനമായ ജിയോ ജിഗാഫൈബറുമായി റിലൈന്‍സ് ജിയോ.

റിലൈന്‍സ് ഇന്റസ്ട്രീസിന്റെ 41-ാം വാര്‍ഷിക പൊതുയോഗത്തിലാണ് റിലൈന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പുതിയ ഫൈബര്‍ ടു ഹോം( എഫ്ടിടിഎച്ച്) അതിവേഗ ബ്രോഡ്ബാന്‍ഡ് സര്‍വിസ് പ്രഖ്യാപിച്ചത്.

രാജ്യത്തെ 1100 നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ ജിയോ ഫൈബര്‍ സേവനം ലഭ്യമാക്കുന്നത്. സെറ്റ് ടോപ്പ് ബോക്‌സുമായെത്തുന്ന ജിയോ ജിഗാഫൈബര്‍ സംവിധാനം അള്‍ട്രാ എച്ച്ഡി ടെലിവിഷന്‍ പരിപാടികളും ടിവി വിഡിയോ, വോയിസ് കോളുകളും ലഭ്യമാക്കും.

ഇതോടൊപ്പം ജിയോ ഫോണിന്റെ രണ്ടാം പതിപ്പായ ജിയോ ഫോണ്‍2 അംബാനി പുറത്തിറക്കി. 2999 രൂപയാണ് ഫോണിന്റെ വില. ഫേസ്ബുക്ക് , വാട്‌സ് ആപ്പ് ഫീച്ചറുകളും ഫോണില്‍ ലഭ്യമാണ്. ആഗസ്റ്റ് 15നു ബുക്കിംഗ് ആരംഭിക്കും.

ജിയോ ഫോണ്‍വഴി ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവത്തെ ത്വരിതപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇതുവഴി എല്ലാ ഇന്ത്യക്കാര്‍ക്കും ഡിജിറ്റല്‍ ഇന്ത്യയുടെ അനുഭൂതി ലഭ്യമാകുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.